ഗുജറാത്തില്‍ ഇടി മിന്നലില്‍ 20 മരണം
ഗുജറാത്തില്‍ ഇടി മിന്നലില്‍ 20 മരണം
അഹമ്മദാബാദ്: ഗുജറാത്തില്‍ ഞായറാഴ്ചയുണ്ടായ ഇടിമിന്നലില്‍ 20 മരണം. വിവിധ പ്രദേശങ്ങളിലായാണ് അപകടമുണ്ടായത്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (എസ്.ഇ.ഒ.സി) പ്രകാരം പി.ടി.ഐയുടേതാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച സംസ്ഥാനത്ത് പെയ്ത തീവ്രമായ മഴക്കിടെയാണ് മരണങ്ങള്‍ സംഭവിച്ചത്. ദഹോദ് 4, ബറൂച്ച് 3, താപി 2, അഹമ്മദാബാദ്, അംറേലി, ബനാസ്‌കന്ത, ബോതാഡ്, ഖേദ, മെഹ്‌സാന, പഞ്ച്മഹല്‍, സബര്‍കന്ത, സൂറത്ത്, സുരേന്ദ്ര നഗര്‍, ദേവ്ഭൂമി ദ്വാരക എന്നിവിടങ്ങളില്‍ ഒന്നുവീതവുമാണ് മരണം.
ગુજરાતના વિવિધ શહેરોમાં ખરાબ હવામાન અને વીજળી પડવાને કારણે અનેક લોકોના મોતના સમાચારથી ખૂબ જ દુઃખ અનુભવુ છું. આ દુર્ઘટનામાં જેમણે પોતાના પ્રિયજનોને ગુમાવ્યા છે તેમની ન પૂરી શકાય તેવી ખોટ પર હું તેમના પ્રત્યે મારી ઊંડી સંવેદના વ્યક્ત કરું છું. સ્થાનિક વહીવટીતંત્ર રાહત કાર્યમાં…
— Amit Shah (@AmitShah) November 26, 2023
സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ദുഃഖം രേഖപ്പെടുത്തി. ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ മോശം കാലാവസ്ഥയിലും മിന്നലിലും നിരവധി പേര്‍ മരിച്ച സംഭവത്തില്‍ അതിയായ ദുഃഖമുണ്ട്. ഈ ദുരന്തത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പ്രാദേശിക ഭരണകൂടം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നു അമിത് ഷാ എക്‌സില്‍ കുറിച്ചു.
ഇന്ന് മുതല്‍ ഗുജറാത്തില്‍ മഴയില്‍ ക്രമാനുഗതമായ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."