HOME
DETAILS
MAL
ഇടഞ്ഞ് സുധീരന്; കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് രാജിവച്ചു
backup
September 26 2021 | 04:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസിലുയര്‍ന്ന അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിനിടെ മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വി.എം സുധീരന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവച്ചു.
വെള്ളിയാഴ്ച വൈകിട്ടാണ് സുധീരന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ഓഫിസില്‍ രാജിക്കത്ത് എത്തിച്ചത്. ഈ സമയം സുധാകരന് സ്ഥലത്തില്ലായിരുന്നു.
ഫോണില്‍ സുധാകരനെ ബന്ധപ്പെട്ട സുധീരന് രാജിക്കത്ത് ഓഫിസില്‍ നല്‍കിയെന്ന വിവരം അറിയിക്കുകയായിരുന്നു. കണ്ണൂരിലുള്ള സുധാകാരന് ഇന്ന് തിരുവനന്തപുരത്ത് എത്തും. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് അറിയുന്നത്. തീരുമാനങ്ങളെടുക്കുന്നതില്‍ രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കുന്നുവെന്ന വിമര്‍ശനവും സുധീരന് ഉയര്‍ത്തുന്നുണ്ട്.
പാര്‍ട്ടിയുടെ പുതിയ നേതൃത്വം ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും മാത്രം കൂടിയാലോചനകള്‍ നടത്തുന്നതിലും അദ്ദേഹത്തിന് എതിര്‍പ്പുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും അനുനയിപ്പിച്ച് കൊണ്ടുവരുന്നതിനിടയ്ക്കാണ് നേതൃത്വത്തിനുള്ള പ്രഹരമായി സുധീരന്റെ രാജി.
അതേസമയം രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ എണ്ണം കുറയ്ക്കുമ്പോള്‍ സുധീരന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് മാറിനില്‍ക്കേണ്ടി വരുമെന്നും അതൊഴിവാക്കാനാണ് നേരത്തേ തന്നെ രാജിക്കത്ത് നല്‍കിയതെന്നും പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങള്‍ പറയുന്നുണ്ട്.പുനഃസംഘടനയുമായി ബന്ധപ്പെട്ട് വി.എം സുധീരനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പരാതി എന്താണെന്ന് അറിയില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് കണ്ണൂരില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."