HOME
DETAILS

ഉറുമ്പും കാലിഗ്രഫിയും

  
backup
September 26 2021 | 09:09 AM

563653
 
ഒരു സംഘം ഉറുമ്പുകള്‍ രാവിലെ തന്നെ യാത്ര ആരംഭിച്ചു. പതിവുവഴിയില്‍ നിന്ന് വ്യതിചലിച്ച് അവര്‍ എത്തിച്ചേര്‍ന്നത് ഒരു വെളുത്ത കടലാസിലാണ്. 
കടലാസില്‍ ഒരാള്‍ കാലിഗ്രഫി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. മനോഹരങ്ങളായ അക്ഷരങ്ങള്‍ കടലാസില്‍ രൂപപ്പെട്ടുകൊണ്ടിരുന്നു. ഇതു കാണാനിടയായ ഒരു കുഞ്ഞനുറമ്പ് ആശ്ചര്യപൂര്‍വം പറഞ്ഞു: 'എത്ര മനോഹരം! ഭംഗിയേറിയ ഈ രൂപങ്ങള്‍ ഒരു പേനയുടെ സൃഷ്ടിയാണ്. ഇത്ര ചന്തമുളള രൂപങ്ങള്‍ ഇതിനു മുമ്പ് ഞാന്‍ കണ്ടിട്ടില്ല'.
 
അതുകേട്ട് യുവാവായ ഒരു ഉറുമ്പ് പറഞ്ഞു: 'പേനയല്ല, പേന പിടിച്ച വിരലുകളാണ് ഈ രൂപങ്ങള്‍ സൃഷ്ടിക്കുന്നത്'.
'നിങ്ങള്‍ രണ്ടുപേര്‍ പറഞ്ഞതും ശരിയല്ല'- മുതിര്‍ന്ന ഒരു ഉറുമ്പ് ഇടപ്പെട്ടു. 'ഈ രൂപങ്ങള്‍ സൃഷ്ടിക്കുന്നത് കൈയാണ്. എല്ലിലെ വിരലിന് എങ്ങനെയാണ് ഇത്ര മനോഹരമായ ഒരു രൂപം ഉണ്ടാക്കാനാവുക?'.
ക്രമേണ കൂടുതല്‍ ഉറുമ്പുകള്‍ ആ സംഭാഷണത്തില്‍ പങ്കാളികളായി. പലരും ആവേശപൂര്‍വം പല അഭിപ്രായങ്ങളും മുന്നോട്ടുവച്ചു. എല്ലാം കേട്ട ശേഷം ഉറുമ്പുകളുടെ നേതാവ് പ്രസ്താവിച്ചു: 'ഏതെങ്കിലും ഒരു വസ്തുവാണ് ഇവ സൃഷ്ടിക്കുന്നത് എന്ന് വിചാരിക്കരുത്. കാരണം എല്ലാ വസ്തുക്കളും കാലക്രമത്തില്‍ നശിച്ചുപോവും. രൂപങ്ങള്‍ പിറവിയെടുക്കുന്നത് ബുദ്ധിയില്‍ നിന്നും ചൈതന്യത്തില്‍ നിന്നുമാണ്.
ബുദ്ധിക്കും ചൈതന്യത്തിനും അപ്പുറം ദൈവം എന്ന ഒരു പരമസത്യം ഉണ്ടെന്നും ആ പരംപൊരുളില്‍ നിന്നാണ് എല്ലാറ്റിന്റെയും പിറവി എന്നും ആ നേതാവിനും അറിയുമായിരുന്നില്ല.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  28 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  34 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago