മോന്‍സന്‍ തട്ടിപ്പുകാരനെന്ന് 2020ല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് കത്ത് നല്‍കിയിരുന്നു
തിരുവനന്തപുരം: പുരാവസ്തു ശേഖര തട്ടിപ്പില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറ്ത്ത്. 2020 ല്‍ തന്നെ കേരള പൊലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മോണ്‍സണിന്റെ സാമ്പത്തിക ഇടപാടുകളില്‍ അടക്കം ദുരൂഹതയുണ്ടെന്നും രാഷ്ട്രീയ, ഉദ്യോഗതലങ്ങളിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും സിനിമാമേഖലയില്‍ ഉള്ളവരുമായി അടുപ്പമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പുരാവസ്തു വില്‍പനാ ലൈസന്‍സ് ഉണ്ടായിരുന്നോവെന്ന സംശയവും റിപ്പോര്‍ട്ട് ഉയര്‍ത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിശദമായ അന്വേഷണം വേണമെന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇഡിയോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന പൊലിസോ ഇഡിയോ ഇത് സംബന്ധിച്ച് ഏതെങ്കിലും അന്വേഷണം നടത്തിയതായി വ്യക്തതയില്ല.
അതേസമയം മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ട്. അഞ്ചോ ആറോ ഏഴോ തവണ മോന്‍സനെ കണ്ടിട്ടുണ്ട്. സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍ എന്ന നിലയിലാണ് പരിചയം. വീട്ടില്‍ പോയി പുരാവസ്തു ശേഖരവും കണ്ടിരുന്നു. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് പരാതിയെ കുറിച്ച് ഒന്നുമറിയില്ല. പരാതിക്കാരനെ ഇതുവരെ കണ്ടിട്ടില്ലെന്നും നുണ പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."