സി.പി.ഐ നേതാവ് കനയ്യകുമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും
ഡല്‍ഹി: സി.പി.ഐ കേന്ദ്ര നിര്‍വാഹക സമിതിയംഗം കനയ്യ കുമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. കോണ്‍ഗ്രസ് പ്രവേശനം മൂന്നിന് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കും. ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും കനയ്യക്കൊപ്പമുണ്ടാകും. എന്നാല്‍ മേവാനിയുടെ ഔദ്യോഗിക പ്രവേശനം പിന്നീടായിരിക്കും. ഉച്ചയ്ക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സി.പി.ഐ വിടാനുള്ളകാരണം കനയ്യ വ്യക്തമാക്കും. രാഹുല്‍ ഗാന്ധിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.
കോണ്‍ഗ്രസുമായി സഹകരിക്കുന്ന ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിയുമായുള്ള സൗഹൃദമാണ് സി.പി.ഐക്ക് ബദല്‍ കോണ്‍ഗ്രസ് എന്ന ചിന്തയിലേക്ക് കനയ്യയെ നയിച്ചത്. കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദ്ദിക് പട്ടേല്‍ മധ്യസ്ഥനായി ചര്‍ച്ച നടത്തി. രാഹുല്‍ഗാന്ധിയും, പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ചകള്‍ നടന്നു. കോണ്‍ഗ്രസിലേക്ക് ഉടന്‍ എത്താനിരിക്കുന്ന പ്രശാന്ത്കിഷോറും ചര്‍ച്ചകളുടെ ഭാഗമായി. അങ്ങനെയാണ് കനയ്യ കുമാറും, ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.
നേതൃ ദാരിദ്യത്താല്‍ വലയുന്ന കോണ്‍ഗ്രസിന് കിട്ടിയ പിടിവള്ളിയാണ് കനയ്യ. ജിഗ്നേഷ് മേവാനി കൂടി എത്തിയാല്‍ കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."