HOME
DETAILS
MAL
തട്ടിപ്പിന് കൂട്ട് കാക്കി
backup
September 28 2021 | 04:09 AM
കൊച്ചി: സാമ്പത്തികത്തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത വ്യാജ പുരാവസ്തു ഇടപാടുകാരന് മോന്സണ് മാവുങ്കലിന്റെ ഞെട്ടിപ്പിക്കുന്ന ഉന്നത പൊലിസ്-രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്ത്. ഡി.ജി.പിമാരും മന്ത്രിമാരും മുതല്‍ തുടങ്ങുന്ന ബന്ധങ്ങള്‍ സാമ്പത്തികത്തട്ടിപ്പിനും തനിക്കെതിരേ വരുന്ന പരാതികള്‍ അട്ടിമറിക്കാനും ഇയാള്‍ ഉപയോഗിച്ചതിനുള്ള തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു.
ഇയാള്‍ക്കെതിരേ ആലപ്പുഴ ഹരിപ്പാട്ടെ ശ്രീവത്സം ഗ്രൂപ്പ് നല്കിയ ആറു കോടി രൂപയുടെ തട്ടിപ്പുകേസ് അന്വേഷണം അട്ടിമറിക്കാന്‍ ട്രാഫിക് ഐ.ജി ലക്ഷ്മണ ഇടപെട്ടതിന്റെ തെളിവുകളും ഇന്നലെ പുറത്തുവന്നു.
മോന്‍സന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ലക്ഷ്മണ. മോന്‍സന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്കും അദ്ദേഹം ഉണ്ടായിരുന്നതായാണ് സൂചന.
മോന്സണ് സംഘടിപ്പിച്ച കഴിഞ്ഞ വിഷുദിന പരിപാടിയില്‍ മുന്‍ ഡി.ഐ.ജി. സുരേന്ദ്രന് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തായി.
ഇതുകൂടാതെ മോന്‍സന്റെ ഉന്നത ബന്ധങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഡി.ജി.പി അനില്‍കാന്ത്, മുന്‍ ഡി.ജി.പി. ലോക്നാഫ് ബഹ്റ, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഡി.ഐ.ജി. സുരേന്ദ്രന്, എ.ഡി.ജി.പി മനോജ് ഏബ്രഹാം, കെ.പി.സി.സി പ്രസിഡന്റെ് കെ.സുധാകരന്, മന്ത്രി റോഷി അഗസ്റ്റിന്, മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ്, നടന് മോഹന്‍ലാല്‍, തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഉന്നതരുമായുള്ള ബന്ധങ്ങളും ഈ ചിത്രങ്ങളും മോന്സണ് തട്ടിപ്പിന് ഉപയോഗപ്പെടുത്തിയെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."