പി.എം.എഫ് രക്ഷാധികാരി സ്ഥാനത്തുനിന്ന് മോന്‍സണെ നീക്കി
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് മോന്സണ് മാവുങ്കലിനെതിരേ നടപടിയുമായി പ്രവാസി മലയാളി ഫെഡറേഷന് (പി.എം.ഫ്). മോന്‍സണെ രക്ഷാധികാരി സ്ഥാനത്തു നിന്നും നീക്കം ചെയ്തതായി സംഘടന ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. പി.എം.എഫ് ഗ്ലോബല്‍ ഡയറക്ട് ബോര്‍ഡിനു വേണ്ടി ചെയര്മാന് ജോസ് ആന്റണി കാനാട്ട്, സാബു ചെറിയാന്, ബിജു കര്ണന്, ജോണ്‍ റാല്‍ഫ്, ജോര്‍ജ് പടിക്കകുടി, ഗ്ലോബല്‍ കോഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ എന്നിവര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മോന്സണ് മാവുങ്കല്‍ പി.എം.എഫിന്റെ പല ചാരിറ്റി പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമനുസരിച്ചു ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മോന്‍സണെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തു നിയമിച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലും പ്രചരിച്ച വാര്‍ത്തകളെയും തുടര്‍ന്നാണ് അദ്ദേഹത്തെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ബന്ധമില്ലെന്ന്
ജിജി തോംസണ്‍
തനിക്ക് മോന്‍സണുമായി പി.എം.എഫ് രക്ഷാധികാരി എന്ന നിലയ്ക്കുള്ള ബന്ധം മാത്രമേ ഉള്ളൂവെന്ന് മുന്‍ ചീഫ് സെക്രട്ടറിയും മറ്റൊരു രക്ഷാധികാരിയുമായ ജിജി തോംസണ്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."