HOME
DETAILS

സുപ്രഭാതം എട്ടാം എഡിഷന്‍ 'ഗള്‍ഫ് സുപ്രഭാതം' ദുബൈ ഓഫീസ് ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു

  
backup
November 29 2023 | 12:11 PM

gulf-suprabhaatham-office-opened-by-prof-alikkutty-musliyar

ദുബൈ: സുപ്രഭാതം ദിനപത്രത്തിന്റെ എട്ടാം എഡിഷനായ
ഗള്‍ഫ് സുപ്രഭാതം ദുബൈ ഓഫീസ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ഇഖ്‌റഅ്
പബ്‌ളിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ കെ.സൈനുല്‍ ആബിദീന്‍ സഫാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അറബ് പ്രമുഖന്‍ ഡോ. ഇസ്മായില്‍ അല്‍ ദറാബി അല്‍ സറൂനി, പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സുപ്രഭാതം എക്‌സി.ഡയറക്ടര്‍ സുലൈമാന്‍ ദാരിമി ഏലംകുളം, സിഇഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
സുപ്രഭാതം ഡയറക്ടര്‍ ജലീല്‍ ഹാജി ഒറ്റപ്പാലം സ്വാഗതവും
നാഷനല്‍ കോ ഓര്‍ഡിനേറ്റര്‍ സയ്യിദ് ശുഐബ് തങ്ങള്‍ നന്ദിയും പറഞ്ഞു.
മജീദ് കുറ്റിക്കോല്‍, സുലൈമാന്‍ ഹാജി ഷാര്‍ജ, സുധീര്‍ അജ്മാന്‍, അന്‍വര്‍ ബ്രഹ്മകുളം, ഷൗക്കത്തലി മൗലവി ദൈദ്, ഇബാഹിം ഫൈസി, അബ്ദുല്‍ റസാഖ് വളാഞ്ചേരി, ഹുസൈന്‍ ദാരിമി, അമീന്‍ കൊരട്ടിക്കര, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, അലി ഫൈസി, അഷ്‌റഫ് മെട്രോ, സൈദ് തളിപ്പറമ്പ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പ്രവാസ സമൂഹം വര്‍ധിത ആവേശത്തില്‍ ഗള്‍ഫ് സുപ്രഭാതത്തെ വരവേല്‍ക്കും: പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍
ദുബൈ: സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തിലും അച്ചടി മാധ്യമങ്ങള്‍ വിശ്വസനീയവും ആധികാരികവുമായി ഇന്നും നിലനില്‍ക്കുന്നുവെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ല്യാര്‍ പറഞ്ഞു. 'ഗള്‍ഫ് സുപ്രഭാതം' ഓഫീസ് ദുബൈയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രഭാതം എട്ടാം എഡിഷന്‍ ഉടന്‍ ദുബൈയില്‍ നിന്നും ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് 'ഗള്‍ഫ് സുപ്രഭാതം'  ഓഫീസ് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്.
പ്രവാസ സമൂഹം വര്‍ധിത ആവേശത്തോടെ ഗള്‍ഫ് സുപ്രഭാതത്തെ വരവേല്‍ക്കുമെന്ന് പ്രത്യാശിച്ച അദ്ദേഹം, അതിന്റെ വിജയത്തിനായി പ്രവാസ സമൂഹം പിന്തുണക്കണമെന്നും ആവശ്യ െപ്പട്ടു.

സുപ്രഭാതം നേടിയത് വമ്പിച്ച ജനപിന്തുണ: സൈനുല്‍ ആബിദീന്‍ സഫാരി
ദുബൈ: വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ വമ്പിച്ച ജനപിന്തുണയും വളര്‍ച്ചയും നേടിയ പത്രമാണ് സുപ്രഭാതമെന്ന് ഇഖ്‌റഅ് പബ്‌ളിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ കെ.സൈനുല്‍ ആബിദീന്‍ സഫാരി അഭിപ്രായപ്പെട്ടു. ജനമനസ്സറിഞ്ഞ പത്രമാണ് സുപ്രഭാതം. അതുകൊണ്ടാണ് ഈ നിലയില്‍ മുന്നേറാന്‍ സാധിച്ചത്. ഈ മുന്നേറ്റം തന്നെയാണ് എട്ടാമത്തെ എഡിഷനായി ഗള്‍ഫ് സുപ്രഭാതം ആരംഭിക്കാനുള്ള പ്രചോദനമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈയില്‍ 'ഗള്‍ഫ് സുപ്രഭാതം' ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago