മകന് വിദേശത്തു പഠിക്കാന്‍ പോകാന്‍ പണം നല്‍കിയില്ല; വയോധികനെ തീകൊളുത്തി കൊന്നു
പരവൂര്‍: കൊല്ലം കോട്ടപ്പുറം ഇക്കരക്കുഴിയില്‍ വയോധികനെ മകന് തീകൊളുത്തി കൊന്നു. തെക്കേകല്ലുംപുറം വീട്ടില്‍ ശ്രീനിവാസനെ(85)യാണ് മകന് അനില്‍കുമാര്‍(52) കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അനിലിനെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബ വീട്ടിലെത്തിയ അനില്‍കുമാര്‍ വാര്‍ധക്യസഹജമായ അസുഖങ്ങളും കിഡ്നി രോഗവും കാരണം വര്‍ഷങ്ങളായി കിടപ്പിലായ അച്ഛന് ശ്രീനിവാസനോട് തന്റെ മകന് വിദേശത്ത് പഠിക്കുവാനുള്ള തുകയും പുതിയതായി വാങ്ങിയ ഓട്ടോക്ക് നല്കാന് ഒരു ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു. ഇത്, വഴക്കിലേക്ക് വഴിമാറി. ഇതിനിടെ, അനില്‍കുമാര്‍ പ്ലാസ്റ്റിക് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ശ്രീനിവാസന്റെ ദേഹത്തേക്ക് ഒഴിച്ചു തീകൊളുത്തുകയായിരുന്നു. സംഭവ സമയം അനില്‍കുമാറിന്റെ മാതാവും ശ്രീനിവാസനെ പരിചരിക്കാനെത്തിയ ഹോം നഴ്സും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കിടപ്പുരോഗിയായതിനാല്‍ കട്ടിലില്‍നിന്ന് നീങ്ങി മാറാന്‍ പോലും ശ്രീനിവാസന് കഴിയില്ല. മാതാവ് വസുമതിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഭര്‍ത്താവിനെ മകന് തീകൊളുത്തി കൊലപ്പെടുത്തുന്നത് കണ്ട് നില്‍ക്കാനേ കഴിഞ്ഞുള്ളൂ. അടുക്കളയിലായിരുന്ന ഹോം നഴ്സ് സംഭവം കണ്ടു നിലവിളിച്ചതോടെ അനില്‍കുമാര്‍ പുറത്തേക്ക് ഓടുകയായിരുന്നു. സംഭവം അയല്‍ക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
പണം ആവശ്യപ്പെട്ട് പലതവണ ഇയാള്‍ ശ്രീനിവാസനെ ബുദ്ധിമുട്ടിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ ശ്രീനിവാസന് പരാതി നല്‍കിയിരുന്നില്ല. ബുധനാഴ്ച രാവിലെയും അനില്‍കുമാര്‍, ശ്രീനിവാസന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ എടുത്ത് അച്ഛനുനേരേ ഒഴിച്ചു തീകൊളുത്തുകയുമായിരുന്നു. നിലവിളികേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. സുനില്‍കുമാര്‍, ലില്ലി എന്നിരാണ് ശ്രീനിവാസന്റെ മറ്റു മക്കള്‍.
മകന് വിദേശത്തു പഠിക്കാന്‍ പോകാന്‍ പണം നല്‍കിയില്ല; വയോധികനെ തീകൊളുത്തി കൊന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."