കോണ്‍ഗ്രസിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഗുലാം നബി ആസാദ്; അനുനയവുമായി നേതാക്കള്‍
ന്യൂഡല്‍ഹി: നാലുമാസം മുന്‍പ് കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും അധികം വൈകാതെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ ആഗസ്റ്റിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിടുന്നത്. പാര്‍ട്ടി വിട്ട് ഒരാഴ്ചയ്ക്കുശേഷം കശ്മീര്‍ ആസ്ഥാനമായി പുതിയ പാര്‍ട്ടിയും രൂപീകരിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന പേരിലാണ് ശ്രീനഗറില്‍ വന്‍ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരണവും പ്രഖ്യാപനവും നടത്തിയത്.
ഭാരത് ജോഡോ യാത്രയുടെ കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ് ഗുലാം നബിയെ പരസ്യമായി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനും അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് തിരിച്ചുവരവിനുള്ള നീക്കങ്ങള്‍ ഗുലാം നബി ആസാദ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."