HOME
DETAILS

ഒാർക്കണം മരട് ഫ്ളാറ്റിൻ്റെ വിധി

  
backup
December 30 2022 | 19:12 PM

%e0%b4%92%e0%b4%be%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82-%e0%b4%ae%e0%b4%b0%e0%b4%9f%e0%b5%8d-%e0%b4%ab%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b5%bb%e0%b5%8d

സി.ആർ നീലകണ്ഠൻ

വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കുന്നതിനായി 2011 സെപ്റ്റംബർ രണ്ടിന് വനം പരിസ്ഥിതി മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നു.
1. സംരക്ഷിത വനമേഖലകൾക്കു ചുറ്റും ഒരു 'ഷോക്ക് അബ്‌സോർബർ' എന്ന നിലയിൽ ഇക്കോ സെൻസിറ്റീവ് സോൺ ആവശ്യമാണ്. നിരോധന സ്വഭാവത്തെക്കാൾ നിയന്ത്രിത സ്വഭാവമുള്ള പ്രവർത്തനങ്ങളാണ് ഇക്കോ സെൻസിറ്റീവ് സോണിൽ അഭികാമ്യം.
2. പല സംരക്ഷിത മേഖലകളും അവയുടെ അതിരുകൾ വരെ വികസന പ്രവർത്തനങ്ങൾ നടന്നിട്ടുള്ളവയാണ്. ചില സംരക്ഷിത മേഖലകൾ നഗരമധ്യത്തിൽ തന്നെയാണ്. അതിനാൽ വഴക്കത്തോടെയും ഓരോ സംരക്ഷിത മേഖലയുടെയും സാഹചര്യങ്ങൾ പരിഗണിച്ചുമാവണം (സൈറ്റ് സ്‌പെസിഫിക്) സോൺ നിശ്ചയിക്കാൻ. പൊതുതത്വമെന്ന നിലയിൽ 2002 ലെ വന്യജീവി സംരക്ഷണ നയത്തിൽ നിർദേശിച്ചിട്ടുള്ള 10 കി.മീ വരെയാകാം.
3. സംരക്ഷിത മേഖലയിലെ ലോലമായ പാരിസ്ഥിതികാവാസവ്യവസ്ഥ നേരിടാവുന്ന ദൂഷ്യഫലങ്ങൾ പരമാവധി കുറക്കുക എന്ന അടിസ്ഥാനത്തിൽ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ചില പ്രവർത്തനങ്ങൾ നിയന്ത്രണ വിധേയമാക്കുക എന്നതായിരിക്കണം അടിസ്ഥാന ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിനുള്ള ആദ്യ പടിയെന്ന നിലയിൽ ഓരോ സംരക്ഷിത മേഖലയുടെയും പരിസരത്തുള്ള വ്യത്യസ്ത ഭൂവിനിയോഗ രീതികൾ, നിലവിലുള്ള വ്യവസായങ്ങളുടെ സ്വഭാവം, തരം എന്നിവയുടെയെല്ലാം വിശദാംശങ്ങൾ ശേഖരിക്കണം. അതതു പ്രദേശത്തെ റേഞ്ച് ഓഫിസർമാർക്ക് ഈ കണക്കെടുപ്പ് നടത്താവുന്നതാണ്. പ്രദേശത്തെ വൈൽഡ് ലൈഫ് വാർഡൻ, ഇക്കോളജിസ്റ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി, റവന്യു വകുപ്പ് പ്രതിനിധി എന്നിവർ അടങ്ങിയ കമ്മിറ്റി ഇതിനായി രൂപീകരിക്കണം. സംരക്ഷിത മേഖലക്ക് ചുറ്റുമുള്ള ഇക്കോ സെൻസിറ്റീവ് സോണിന്റെ വിസ്തൃതി, അതിന്റെ പരിപാലനത്തിനായുള്ള മികച്ച മാർഗങ്ങൾ, പ്രദേശത്തിന് വേണ്ടി തയാറാകേണ്ടുന്ന മാസ്റ്റർ പ്ലാനിൽ ഉൾപെടുത്തേണ്ടുന്ന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർദേശങ്ങൾ കമ്മിറ്റി മുന്നോട്ടുവയ്ക്കണം.


4. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തു നിരോധിക്കേണ്ട/നിയന്ത്രിക്കേണ്ട/ അനുവദിക്കേണ്ട പ്രവർത്തനങ്ങൾ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിശ്ചയിക്കണം.
5. മേൽ സൂചിപ്പിച്ച നടപടികളിലൂടെ തീരുമാനിച്ച ഇക്കോ സെൻസിറ്റീവ് സോൺ കൂടുതൽ നടപടികൾക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കണം.
6. ഇക്കോ സെൻസിറ്റീവ് എന്നത് പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം തടസപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും അമൂല്യ വനത്തെ/ സംരക്ഷിത മേഖലയെ ഏതെങ്കിലും ദോഷ ഫലങ്ങളിൽ നിന്ന് സംരക്ഷിക്കാനും പ്രദേശത്തെ പരിസ്ഥിതിയെ കൂടുതൽ മെച്ചപ്പെടുത്താനും ലക്ഷ്യംവച്ചുള്ളതാണെന്ന ശക്തമായ സന്ദേശം സംസ്ഥാന സർക്കാരുകൾ നൽകേണ്ടതുണ്ട്.
ഇപ്പോഴത്തെ സുപ്രിംകോടതി വിധിയിൽ പ്രധാനമായും പറഞ്ഞിട്ടുള്ളത് ഓരോ വന്യജീവിസങ്കേതത്തിനും ദേശീയോദ്യാനത്തിനും അവയുടെ അതിർത്തിയിൽനിന്ന് ചുരുങ്ങിയത് ഒരു കിലോ മീറ്റർ ദൂരപരിധി ഇക്കോ സെൻസിറ്റീവ് സോണായി ഉണ്ടായിരിക്കണമെന്നാണ്. അവിടെ 09/02/2011 ലെ മാർഗനിർദേശങ്ങൾ നടപ്പിൽവരുന്നെന്ന് ഉറപ്പിക്കണം. കൂടാതെ മറ്റു ചില നിർദേശങ്ങളും പറഞ്ഞു; വന്യജീവിസങ്കേതത്തിനും ദേശീയോദ്യാനത്തിനുമുള്ളിൽ ഖനനം അനുവദിക്കരുത്. ഇക്കോ സെൻസിറ്റീവ് സോണിന്റെ ചുരുങ്ങിയ വീതി, ബഹുജന താൽപര്യപ്രകാരം ഭേദഗതി ചെയ്യാവുന്നതാണ്. അതത് സംസ്ഥാന സർക്കാരുകൾ കേന്ദ്ര ഉന്നതാധികാര സമിതിയെയും വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കേണ്ടതാണ്. ഇത്രയും വിശദമായി കോടതി നടപടികൾ വിവരിക്കുന്നത് വിധി പെട്ടെന്നുണ്ടായതെല്ലായെന്നും ഏകദേശം 20 വർഷത്തോളമായി നടന്നുവരുന്ന ഇനിയും തുടരുന്ന കോടതി പ്രക്രിയയുടെ ഭാഗമാണെന്നും വ്യക്തമാക്കാനാണ്. കേരള സർക്കാർ കേസിൽ പല ഘട്ടങ്ങളിലായി കക്ഷി ചേർന്നിട്ടുള്ളതാണ്. സർക്കാരുകളുടെ തികഞ്ഞ അനാസ്ഥയാണ് കേസിൽ കാണാൻ കഴിയുന്നത്.
ഇക്കോ സെൻസിറ്റീവ് സോണിൽ വിലക്കിയ ഖനനം, വൻകിട റിസോർട്ടുകൾ, വലിയ ജലവൈദ്യുത പദ്ധതികൾ എന്നിവയൊക്കെ യഥാർഥത്തിൽ കർഷക താൽപര്യത്തെ സംരക്ഷിക്കുന്നവയാണ്. സുപ്രിംകോടതിയിൽ കേരളത്തിൽനിന്ന് സംസ്ഥാന സർക്കാരിനു പുറമെ കക്ഷിചേർന്നിട്ടുള്ളത്, പോബ്‌സ് പ്ലാൻറ്റേഷൻസ്, നെല്ലിയാമ്പതി പ്ലാൻറ്റേഷൻസ്, കരുണ പ്ലാൻറ്റേഷൻസ്, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ്, കാർഡമം ഗ്രോവെർസ് അസോസിയേഷൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, പ്ലൈവുഡ് ആൻഡ് ബ്ലാക് ബോർഡ് മാനുഫാക്ചർസ് അസോസിയേഷൻ, ദേശീയപാത അതോറിറ്റി തുടങ്ങിയവയാണ്. ഇൗ കക്ഷികൾ കേസ് ആർക്കാണ് താടസങ്ങൾ ഉണ്ടാക്കുന്നതെന്ന കാര്യം വ്യക്തമാക്കുന്നു.


നാളിതുവരെ വിഷയത്തിൽ ഇത്ര പ്രശ്ങ്ങൾ ഉണ്ടാക്കിയത് വനം വകുപ്പിന്റെ മേൽക്കയ്യാണെന്ന് കാണാം. കർഷകരും ആദിവാസികളും വനം വകുപ്പുമായി ഒരിക്കലും നല്ല ബന്ധത്തിലായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്തെ സമീപനമാണ് വനം വകുപ്പിന് ഇപ്പോഴുമുള്ളത്. ഇ.എഫ്.എൽ പോലുള്ള വിഷയങ്ങളിൽ ഇത് വളരെ വ്യക്തമായി കണ്ടതാണ്. മുമ്പ് ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ച ചെയ്തപ്പോഴും കർഷകർക്കിടയിൽ ആശങ്ക ഉയർത്തിയത് ഇതേ സംഘർഷമായിരുന്നു. ചില തൽപരകക്ഷികൾ മുതലെടുത്തെന്ന് മാത്രം. വനഭൂമിക്കു പുറത്തുള്ള റവന്യു ഭൂമിക്കു മേലുള്ള ഇടപെടലാണ് നടക്കുന്നത്. അതിൽ എന്തുകൊണ്ട് റവന്യു, പഞ്ചായത്ത്, കൃഷി വകുപ്പുകൾ ഇടപെടുന്നില്ല എന്നത് പ്രധാന വിഷയമാണ്. ഗ്രാമസഭകൾക്കു നിർണായക പങ്കുവേണമെന്ന് ഗാഡ്ഗിൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നതും മറന്നുപോകരുത്. അങ്ങനെ ഒരു ചർച്ചപോലും വരാൻ അനുവദിക്കാതെ ജനങ്ങളെ ഇളക്കിവിട്ടു രാഷ്ട്രീയ ലാഭം കൊയ്തവരാണ് ഇപ്പോൾ ഭരിക്കുന്നത്. ചെയ്തതിന്റെകൂടി ദുരന്തഫലങ്ങളാണ് ഇപ്പോൾ കാണുന്നതെന്നത് കാവ്യനീതി മാത്രം.


വിധിയിൽ നിർദേശിച്ചതുപോലെ മേഖല കൃത്യമായി അടയാളപ്പെടുത്തി നൽകാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ആരെങ്കിലും അറിയുന്നുണ്ടോ? മരട് ഫ്‌ളാറ്റുകളുടെയും കാപ്രിക്കോ റിസോർട്ടിന്റെയും അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. എല്ലാ കക്ഷികളും പിന്തുണ നൽകിയിട്ടും ആ ഫ്‌ളാറ്റുകൾ പൊളിച്ചു കളഞ്ഞു. അതുകൊണ്ടുതന്നെ കേവലം ചില പ്രസ്താവനകൾകൊണ്ട് മറികടക്കാൻ കഴിയില്ല. സർക്കാർ 2020-21ൽ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന് നൽകിയ ഭൂപടമുണ്ട്. അതുതന്നെ തലവേദനയാണ്. കൂടാതെ വിധി വന്ന ശേഷം ഉപഗ്രഹ സർവേ നടത്തി. ഒാഗസ്റ്റിൽ അത് ലഭിച്ചിട്ടും സർക്കാർ പുറത്തുവിട്ടില്ല. വനം വകുപ്പ് മാത്രമാണ് ഇതൊക്കെ കൈകാര്യം ചെയ്തതെന്നും ഓർക്കുക. മറ്റൊരു വകുപ്പും ജനങ്ങളും പഞ്ചായത്തുകളും ഗ്രാമസഭകളും കാണാതെ ഇക്കാലമത്രയും മറച്ചുവച്ചതെന്തിന്? പിന്നീട് കേൾക്കുന്നത് റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയുണ്ടാക്കി എന്നാണ്. അതിനകം കോടതി നൽകിയ മൂന്നു മാസത്തിലേറെ കടന്നുപോയിരുന്നു.


ഒന്നും അറിയാതെ ഊഹാപോഹങ്ങൾ മാത്രം കേട്ട് ജനങ്ങൾ ഭയചകിതരായി എന്നതിൽ അത്ഭുതമില്ല. ഇത്തരം ഏതവസരവും പ്രതിപക്ഷം മുതലെടുക്കുമെന്നതിലും സംശയമില്ല. ഗാഡ്ഗിൽ റിപ്പോർട്ടിലെ ബഹളംകൊണ്ട് ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്തവരാണല്ലോ ഭരണത്തിലുള്ളത്. അതുകൊണ്ടുതന്നെ ഇത് കാവ്യനീതി കൂടിയാണ്.
(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago