HOME
DETAILS
MAL
മദീനയിൽ വാഹനാപകടം; നാല് പേർ മരിച്ചു
backup
September 28 2021 | 16:09 PM
മദീന: മദീനയിൽ വാഹനാപകടത്തിൽ 4 പേർ മരണപ്പെട്ടു. 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മദീന മുനവ്വറ മേഖലയിലെ റെഡ് ക്രസന്റ് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി. രണ്ടാമത്തെ റിംഗ് റോഡിലെ സിഗ്നലിൽ വെച്ചാണ് അപകടം നടന്നത്. സിഗ്നലിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചു.
വാഹനാപകടത്തിന്റെ ഫലമായി 4 മരണങ്ങളും 5 പരിക്കുകളും നടന്നതായി റെഡ് ക്രസന്റ് സ്ഥിരീകരിച്ചു. മദീനയിലെ ആംബുലൻസ് ടീമുകളും സിവിൽ ഡിഫൻസും അപകടം നടന്ന സ്ഥലത്തേക്ക് കുതിച്ചെത്തി പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."