HOME
DETAILS

മുജാഹിദ് സമ്മേളനത്തിലെ സംഘ്പരിവാർ സാന്നിധ്യം: അമർഷം പ്രകടമാക്കി പ്രവർത്തകർ; സംഘാടകരെ വിമർശിച്ച് ഇടത്, കോൺഗ്രസ് നേതാക്കൾ

  
backup
December 31 2022 | 02:12 AM

raw-over-bjp-leaders-presence-in-mujahid-conference-2022

 

 

കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ ബി.ജെ.പി നേതാക്കളെ ക്ഷണിച്ചതിനെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. ഉദ്ഘാടനദിവസം ഗോവ ഗവർണറും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റുമായ പി.എസ് ശ്രീധരൻപിള്ളയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചതിൽ സംഘടനക്കുള്ളിൽ തന്നെ വിമർശനം ശക്തമാണ്. വർഗീയ, ഫാസിസ്റ്റ് നയങ്ങൾ സംഘ്പരിവാറും കേന്ദ്രഭരണകൂടവും കൂടുതൽ ശക്തമായി നടപ്പാക്കുന്ന കാലത്ത് മുജാഹിദ് സമ്മേളനത്തിൽ ഇത്തരം നേതാക്കളെ ക്ഷണിച്ച് പ്രസംഗിക്കാൻ അവസരം നൽകിയതിൽ സമ്മേളന പ്രതിനിധികളിലും അമർഷം പ്രകടമാണ്. ഇന്നലെ നവോഥാന സമ്മേളനത്തിൽ അതിഥിയായി പങ്കെടുത്ത് സംസാരിച്ച സി.പി.എം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ഇക്കാര്യത്തിൽ നടത്തിയ വിമർശനത്തെ കരഘോഷത്തോടെയാണ് സമ്മേളനപ്രതിനിധികൾ സ്വീകരിച്ചത്. നിങ്ങൾ സംഘ്പരിവാറുകാരെ ഉൾക്കൊള്ളുന്നതുപോലെ അവർ നിങ്ങളെ ഉൾക്കൊള്ളുമെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളാൻ തയാറുണ്ടോ എന്ന് അവരുടെ മുഖത്ത് നോക്കി ചോദിക്കാനുള്ള ആർജവം മുജാഹിദ് നേതാക്കൾ കാണിക്കണമെന്നും ബ്രിട്ടാസ് പറഞ്ഞപ്പോൾ സദസ്സിൽ നിന്നും വൻ കൈയടിയാണ് ഉയർന്നത്. ആർ.എസ്.എസുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്‌കാരം മാറ്റിയെടുക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീധരൻപിള്ളയെയും കേന്ദ്രമന്ത്രി വി. മുരളീധരനെയും ക്ഷണിച്ചതിൽ മുജാഹിദ് പ്രവർത്തകരിലുള്ള അമർഷവും പ്രതിഷേധവും പ്രകടമാക്കുന്നതായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗത്തോടുള്ള സദസ്സിന്റെ പ്രതികരണം. നവോഥാന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി പി. രാജീവും സമ്മേളനത്തിലെ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തെ വിമർശിച്ചു. മുസ് ലിംകൾക്കെതിരേ ബോധപൂർവം ഒന്നും ചെയ്യുന്നില്ലെന്ന ശ്രീധരൻപിള്ളയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഉദ്ഘാടന ദിവസം ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിനെതിരേ സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പിയും കോൺഗ്രസ് നേതാവ് നിജേഷ് അരവിന്ദും ശക്തമായി രംഗത്തുവന്നിരുന്നു. ശ്രീധരൻപിള്ള പ്രസംഗവേദിയിൽ പറയുന്നതല്ല സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന്റെ കാതലെന്നും ഗോൾവാൾക്കറുടെ സിദ്ധാന്തമാണ് ആർ.എസ്.എസും ബി.ജെ.പിയും നടപ്പാക്കുന്നതെന്നുമായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. തുടർന്ന് സംസാരിച്ച നിജേഷ് അരവിന്ദ് സംഘാടകരെ പരോക്ഷമായി വിമർശിച്ചാണ് സംസാരിച്ചത്. ചിലരൊക്കെ കയറിവന്ന് നല്ല ഗിരിപ്രഭാഷണം നടത്തുമ്പോൾ അതിനകത്ത് ഒളിഞ്ഞിരിക്കുന്ന ഫാസിസ്റ്റ് വിപത്തിനെയും വേരിനെയും തിരിച്ചറിയണമെന്നും എല്ലാ വഴിയിലൂടെയും അവർ വരാൻ സാധ്യതയുണ്ടെന്നും, അറിഞ്ഞോ അറിയാതെയോ അവസരം കൊടുക്കരുതെന്നുമായിരുന്നു നിജേഷിന്റെ പ്രസംഗം. സമ്മേളനത്തിന് മുമ്പ് കെ.എൻ.എം സെക്രട്ടറി എ.ഐ അബ്ദുൽമജീദ് സ്വലാഹി ജനം ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംഘ്പരിവാർ ഭീഷണിയെ ലളിതവൽക്കരിച്ച് സംസാരിച്ചതിനെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇത് സംഘടനയുടെ അഭിപ്രായം തന്നെയാണെന്നാണ് പിന്നീട് കെ.എൻ.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി വ്യക്തമാക്കിയത്. ബി.ജെ.പി നേതാക്കളായ ശ്രീധരൻപിള്ളയെയും കേന്ദ്രമന്ത്രി വി. മുരളീധരനെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചതിനെ ചൊല്ലിയും സംഘടനയിൽ ഭിന്നത ഉടലെടുത്തിരുന്നു. ദീർഘകാലം കെ.എൻ.എം ജനറൽ സെക്രട്ടറിയായിരുന്ന എ.പി അബ്ദുൽഖാദർ മൗലവിയുടെ മക്കൾ ഉൾപ്പെടെ ഇതിനെതിരേ രംഗത്തുവന്നത് സ്ഥിതി വഷളാക്കിയിരുന്നു. മുഖ്യാതിഥിയായി പങ്കെടുത്ത് ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തെ വിമർശിച്ച് ഇടത്, കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നതിന് പിന്നാലെ സമ്മേളന പ്രതിനിധികളും അമർഷം പ്രകടമാക്കിയതോടെ മുജാഹിദ് നേതാക്കൾ വെട്ടിലായിരിക്കുകയാണ്.
ഇന്നലെ നടന്ന ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് വി. മുരളീധരനെ ക്ഷണിച്ചിരുന്നത്. എന്നാൽ തിരുവനന്തപുരത്തായതിനാൽ അദ്ദേഹത്തിന് എത്താനായില്ല. ഇന്നോ നാളെയോ അദ്ദേഹം സമ്മേളനത്തിന് വരുമെന്നാണ് സംഘാടകർ പറയുന്നത്.

Congress, Left Leaders target BJP in mujahid conference Brittas asks if KNM can change ideology of RSS



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago