HOME
DETAILS

ഫെയ്ത് പവലിയന്‍ വെള്ളിയാഴ്ച ആരംഭിക്കും

  
backup
November 30 2023 | 15:11 PM

faith-pavilion-to-be-launched-on-friday

Dubai: കോപ് 28ലെ ഫെയ്ത് പവലിയന് വെള്ളിയാഴ്ച തുടക്കം കുറിക്കും. കോപ് സമ്മേളനങ്ങളുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സമര്‍പ്പിത ഇടം സൃഷ്ടിക്കപ്പെടുന്നത്.  കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള മതാന്തര സംവാദത്തിനും പ്രവര്‍ത്തനത്തിനുമുള്ള വേദിയാണിത്.
കോപ് 28 പ്രസിഡന്‍സി, യുഎഇയുടെ സഹിഷ്ണുതാ-സഹവര്‍ത്തിത്വ മന്ത്രാലയം, ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം (യുഎന്‍ഇപി) എന്നിവയുടെ സഹകരണത്തോടെ മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് സംഘടിപ്പിക്കുന്ന ഫെയ്ത് പവലിയനില്‍ മത നേതാക്കള്‍, പണ്ഡിതന്മാര്‍, അക്കാദമിക് വിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും.
കാഴ്ചപ്പാടുകള്‍ കൈമാറ്റം ചെയ്യാനും സമവായം വളര്‍ത്താനും പരിഹാരങ്ങള്‍ കണ്ടെത്താനും പങ്കാളിത്തം രൂപീകരിക്കാനും പാരിസ്ഥിതിക നീതി മുന്നോട്ട് കൊണ്ടുപോകാനുള്ള ശുപാര്‍ശകള്‍ നിര്‍ദേശിക്കാനുമുള്ള ആഗോള പ്‌ളാറ്റ്‌ഫോമാണ് ഫെയ്ത് പവലിയന്‍ ലക്ഷ്യമിടുന്നതെന്ന് മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് സെക്രട്ടറി ജനറല്‍ ജസ്റ്റിസ് മുഹമ്മദ് അബ്ദുല്‍ സലാം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന ഒരു പങ്കാളിത്ത കാഴ്ചപ്പാട് വികസിപ്പിക്കാന്‍ മതപരമായ കമ്യൂണിറ്റികള്‍, ഡിസിഷന്‍ മേക്കേഴ്‌സ്, മറ്റ് സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്താനും പവലിയന്‍ ശ്രദ്ധിക്കുന്നു.
''ഫെയ്ത് പവലിയന്‍ പ്രത്യാശയുടെ ഒരു വിളക്കുമാടവും ഭൂമിയെ സംരക്ഷിക്കാനുള്ള ആഗോള ഉത്തരവാദിത്തവും പ്രതീകാത്മകമാക്കുന്നു''വെന്ന് സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു.
യുഎഇ നേതൃത്വത്തിലുള്ള ഈ സമ്മേളനം ആഗോള കാലാവസ്ഥാ പ്രവര്‍ത്തനത്തില്‍ ആഗ്രഹിക്കുന്ന പുരോഗതി കൈവരിക്കാനുള്ള ഏകീകൃത ശ്രമങ്ങളുടെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്‌ലാം, ക്രൈസ്തവ, യഹൂദ, ഹൈന്ദവ, സിഖ്, ബഹായ്, ബുദ്ധ, സൊരാഷ്ട്രിയന്‍ അടക്കം ഒമ്പത് പ്രധാന മതങ്ങളെ പ്രതിനിധീകരിക്കുന്ന 325 പ്രഭാഷകരുമായി 65ലധികം സെഷനുകള്‍ പവലിയനില്‍ നടക്കും.
സര്‍വകലാശാലകള്‍, യുവജന സംഘടനകള്‍, മത കൂട്ടായ്മകള്‍, മത സ്ഥാപനങ്ങള്‍, കാലാവസ്ഥാ സംരക്ഷണ ഗ്രൂപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, സ്ത്രീകളുടെയും മാനുഷിക സഹായങ്ങള്‍ക്കുമുള്ള അസോസിയേഷനുകള്‍ എന്നിവയടക്കം 70ലധികം അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  22 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  22 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago