HOME
DETAILS
MAL
ഉത്തരാഖണ്ഡില്‍ ചൈനീസ് സേന അതിക്രമിച്ച് കയറിയതായി റിപ്പോര്‍ട്ട്
backup
September 29 2021 | 03:09 AM
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചു കയറിയതായി റിപ്പോര്‍ട്ട്. നൂറിലധികം ചൈനീസ് സൈനികര്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നു കയറുകയും ഒരു പാലത്തിനും ചില നിര്‍മിതികള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കശ്മിരിലെ കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യം പിന്‍മാറിയതിനു പിന്നാലെ ഉത്തരാഖണ്ഡ് മേഖലയില്‍ കടന്നുകയറിയത് ആശങ്കയോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.
ഉത്തരാഖണ്ഡിലെ ബറഹോട്ടിയില്‍ നന്ദദേവി ദേശീയ ഉദ്യാനത്തിനടുത്ത് കഴിഞ്ഞ മാസം 30നാണ് സംഭവം. തുണ്‍ ജുണ്‍ ലാ പാസ് വഴി അഞ്ച് കിലോ മീറ്ററോളം ചൈനീസ് സേന ഇന്ത്യന്‍ മേഖലയിലേക്ക് കടന്നുകയറി. ഇന്ത്യന്‍ ഭാഗത്തെ പാലവും മറ്റുചിലനിര്‍മിതികളും അടിസ്ഥാന സൗകര്യങ്ങളും കേടാക്കി. പട്ടാളക്കാര്‍ കുതിരപ്പുറത്താണെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ ഇന്ത്യന്‍ ഭാഗത്ത് മൂന്നു മണിക്കൂറോളം ചെലവഴിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഐ.ടി.ബി.പിയും സേനയും സ്ഥലത്തെത്തിയപ്പോഴേക്കും ചൈനീസ് സേന സ്ഥലംവിട്ടതായും പറയുന്നു.
മുമ്പ് ഇതിനുസമാനമായി 1954ല്‍ ചൈനീസ് സേന ഈ മേഖലയിലെ ബറഹോട്ടി എന്ന സ്ഥലത്ത് കടന്നു കയറിയിരുന്നു. ഒടുവില്‍ അത് 1962ലെ ഇന്ത്യ-പാക് യുദ്ധത്തിലാണ് കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."