യുഎഇയിൽ പുതുക്കിയ ഇന്ധനവില ഇന്ന് മുതൽ പ്രാബല്യത്തിൽ; പെട്രോളും ഡീസലും ഇനി കുറഞ്ഞ വിലക്ക്
യുഎഇയിൽ പുതുക്കിയ ഇന്ധനവില ഇന്ന് മുതൽ പ്രാബല്യത്തിൽ; പെട്രോളും ഡീസലും ഇനി കുറഞ്ഞ വിലക്ക്
അബുദാബി: യുഎഇയിൽ ഇന്ന് മുതൽ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസത്തേക്കാൾ കുറഞ്ഞ വിലയിലാണ് ഡിസംബർ മാസത്തിൽ പെട്രോളും ഡീസലും ലഭിക്കുക. പെട്രോൾ സൂപ്പർ98, സ്പെഷ്യൽ 95, ഇ–പ്ലസ്, ഡീസൽ എന്നിവയ്ക്കാണ് വില കുറഞ്ഞത്. ഏറ്റവും കൂടുതൽ വില കുറവ് രേഖപ്പെടുത്തിയത് ഡീസലിനാണ്. ഡീസൽ ലിറ്ററിന് 23 ഫിൽസാണ് കുറഞ്ഞത്.
പെട്രോൾ സൂപ്പർ98 ന് 7 ഫിൽസ്, സ്പെഷ്യൽ 95 ന് 7 ഫിൽസ്, ഇ–പ്ലസിന് 8 ഫിൽസ് എന്നിങ്ങനെയാണ് പെട്രോളിന് വില കുറഞ്ഞത്. ഒക്‌ടോബർ മാസത്തേക്കാൾ വില കുറഞ്ഞായിരുന്നു നവംബറിൽ ഇന്ധനം വിറ്റിരുന്നത്. ഡിസംബർ ആയപ്പോഴേക്ക് വില വീണ്ടും കുറയുകയാണ്. ഇന്ധന വില കുറയുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ഗുണകരമാണ്.
പുതിയ ഇന്ധന വിലയും കഴിഞ്ഞ മാസത്തെ വിലയും
പെട്രോൾ സൂപ്പർ 98 ലിറ്ററിന് 2.96 ദിർഹം - കഴിഞ്ഞ മാസം 3.03 ദിർഹം
സ്പെഷ്യൽ 95 ലിറ്ററിന് 2.85ദിർഹം - കഴിഞ്ഞ മാസം 2.92 ദിർഹം
ഇ–പ്ലസ് 91 ലിറ്ററിന് 2.77 ദിർഹം - കഴിഞ്ഞ മാസം 2.85 ദിർഹം
ഡീസൽ ലിറ്ററിന് 3.19 ദിർഹം - കഴിഞ്ഞ മാസം 3.42 ദിർഹം
തുടർച്ചയായ നാല് മാസത്തെ വിലക്കയറ്റത്തിന് ശേഷമാണ് നവംബറിൽ ഇന്ധന വില കുറഞ്ഞത്. ഇത് തുടർച്ചയായ രണ്ടാം മാസമാണ് വില കുറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."