HOME
DETAILS
MAL
സ്കൂള്‍ പരിസരത്ത് പുകയില വില്‍പ്പന; നാലു പേര്‍ക്കെതിരേ കേസെടുത്തു
backup
August 27 2016 | 22:08 PM
വണ്ടൂര്‍: സ്കൂള്‍ പരിസരത്തു നിരോധിത ലഹരി ഉല്പന്നങ്ങളും പുകയില ഉല്പന്നങ്ങളും വില്പന നടത്തിയ നാലു പേര്‍ക്കെതിരേ വണ്ടൂര്‍ പൊലിസ് കേസെടുത്തു. ചെറുകോട് യു.പി സ്കൂളിനു സമീപത്തെ കടകളില്‍ നടത്തിയ പരിശോധനയിലാണ് ഉല്പന്നങ്ങള് വ്യാപകമായി വില്പന നടത്തുന്നതു ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നു വില്പന നടത്തിയ നാലു കടയുടമകള്‍ക്കെതിരെ പൊലിസ് കേസെടുത്തു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സ്കൂളിലെ പോളിഹൗസിനു തീവെച്ചതുമായി ബന്ധപെട്ടു പരിശോധനക്കിടെയാണു പുകയില ഉല്പന്നങ്ങള് വിദ്യാര്‍ഥികളടക്കമുള്ളവര്‍ സ്കൂള്‍ പരിസരത്ത് ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പെട്ടത്. ഇതേത്തുടര്‍ന്നാണു പരിശോധന നടത്തിയതും കേസെടുത്തതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."