HOME
DETAILS
MAL
ജന്തുലോകത്തെ സൂപ്പര്‍സ്റ്റാര്‍
backup
September 29 2021 | 05:09 AM
ലൈറ്റ് ഫാക്ടറി
ജീവികള്‍ക്കിടയില്‍ വെളിച്ചം വിതറുന്നവരാണ് മിന്നാമിനുങ്ങും ജെല്ലിഫിഷും. വണ്ടിന്റെ കുടുംബത്തില്‍പ്പെടുന്ന ഷഡ്പദമാണ് മിന്നാമിനുങ്ങ്. ഉഷ്ണമേഖല പ്രദേശത്താണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. ലാമ്പിറിഡേ ആണ് കുടുംബം. രണ്ടായിരത്തിലേറെ തരം മിന്നാമിനുങ്ങുകളെ കണ്ടെത്തിയിട്ടുണ്ട്. പച്ച, നീല, മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള പ്രകാശമാണ് മിന്നാമിനുങ്ങുകള്‍ കൂടുതലായും ഉണ്ടാക്കുന്നത്. ഇവയുടെ ഉദരത്തിനോടു ചേര്‍ന്ന് ശ്വസന നാളികള്‍(ട്രക്കിയ) കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന കോശസമൂഹത്തിലെ ലൂസിഫെറിന്‍ (പ്രോട്ടീന്‍), ലൂസിഫറേസ് (എന്‍സൈം) എന്നിവ ചേര്‍ന്നാണ് മിന്നാമിനുങ്ങുകളുടെ പ്രകാശം സൃഷ്ടിക്കുന്നത്. ലൂസിഫെറിന്‍ ലൂസിഫെറോസ് എന്‍സൈമിന്റെ സാന്നിധ്യത്തില്‍ ഓക്‌സിജനുമായി പ്രവര്‍ത്തിച്ച് ഓക്‌സീകരണം നടത്തുന്നതോടെയാണ് പ്രകാശം സൃഷ്ടിക്കപ്പെടുന്നത്. മിന്നാമിനുങ്ങിന്റെ ശരീരത്തിലെ എ.ടി.പി എന്ന രാസവസ്തുവാണ് ഇതിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നത്. ഇണയെ ആകര്‍ഷിക്കാനാണ് മിന്നാമിനുങ്ങുകള്‍ പ്രകാശം പൊഴിക്കുന്നത്. ആണ്‍മിന്നാമിനുങ്ങുകള്‍ക്കാണ് ഇവരില്‍ ചിറകുള്ളത്. പെണ്‍ മിന്നാമിനുങ്ങുകള്‍ മണ്ണിലും കല്ലിലും കിടന്ന് പ്രകാശം പൊഴിക്കുന്നു. ആണ്‍ മിന്നാമിനുങ്ങുകള്‍ ആറ് സെക്കന്റോളം ഇടവിട്ടാണ് പ്രകാശം പൊഴിക്കുന്നത്. പെണ്‍ മിന്നാമിനുങ്ങുകളില്‍ പലതും ഇടവേളകലില്ലാതെയാണ് മിന്നാറുള്ളത്.
ജെല്ലി ഫിഷ് അഥവാ കടല്‍ച്ചൊറി എന്ന് വിളിക്കുന്ന ജല ജീവി പ്രകാശംസൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലാണ്. കൂട്ടത്തോടെ ജെല്ലി ഫിഷ് പ്രകാശം സൃഷ്ടിച്ച് കടന്നു പോകുന്ന യാത്ര രസകരമാണ്. ഇവ ഉല്‍പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ കാന്‍സറിനും ഹൃദ്രാഗത്തിനും മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഇവയിലെ ബോക്‌സ് ജെല്ലി ഫിഷ് വിഷമുള്ളവയാണ്. ആശയവിനിമയത്തിന്റെ ഭാഗമായാണ് ജെല്ലി ഫിഷ് ലൂസിഫെറേസ് എന്‍െൈസം ഉപയോഗിച്ച് പ്രകാശം പരത്തുന്നത്. സുതാര്യമായ ഇവയുടെ ശരീരം മുഴുവന്‍ പ്രകാശിക്കും. ശരീരത്തിലെ കോശങ്ങള്‍ ഒരു തരത്തില്‍ നിന്നു മറ്റൊരു തരത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നതിനാല്‍ തന്നെ ജെല്ലി ഫിഷുകളെ മരണമില്ലാത്ത ജീവികള്‍ എന്നുവിളിക്കാറുണ്ട്. ചില സമയങ്ങളില്‍ കൂട്ടത്തോടെ തീരത്ത് ചത്തൊടുങ്ങുന്ന ജെല്ലി ഫിഷ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.
പ്രകൃതിയുടെ ട്രാക്ടര്‍
മണ്ണിരയെ പ്രകൃതിയുടെ കലപ്പ എന്ന് വിളിക്കാറുണ്ട്. മേല്‍മണ്ണ് ഉഴുതുമറിക്കുന്നതിലൂടെ മണ്ണിനെ ഫലഭൂയിഷ്ടമാക്കുകയാണ് ചെയ്യുന്നത്. മണ്ണിനെ ദഹനവ്യവസ്ഥയിലൂടെ കടത്തിവിട്ടാണ് മണ്ണിനെ ഇങ്ങനെ പോഷക സമൃദ്ധമാക്കുന്നത്. അനലിഡേ ഫൈലത്തിലെ ജീവിയായ മണ്ണിരയുടെ ആയുസ് 4 മുതല്‍ 8 വരെ വര്‍ഷമാണ്. മണ്ണിരയ്ക്ക് കണ്ണുകളില്ല. തൊലിപ്പുറമേയുള്ള കോശങ്ങള്‍ക്ക് പ്രകാശത്തിലുള്ള വ്യത്യാസം, സ്പര്‍ശനം, രാസ വസ്തുക്കളുടെ സാന്നിധ്യം എന്നിവ തിരിച്ചറിയാനുള്ള കഴിവുണ്ട്.
മുതലകളുടെ
പല്ലു ഡോക്ടര്‍
മുതലകളുടെ ഡന്‍ഡല്‍ ഡോക്ടര്‍ എന്ന് വിളിക്കാവുന്ന പക്ഷികളാണ് പ്ലവര്‍ ബേഡ്‌സ്. മുതലകള്‍ ഇവയ്ക്ക് വേണ്ടി വാ തുറന്ന് കൊടുക്കും. ഈ സമയം പ്ലവര്‍ പക്ഷികള്‍ മുതലകളുടെ പല്ലുകള്‍ക്കിടയിലുള്ള മാംസ അവശിഷ്ടങ്ങളും കീടങ്ങളും ഭക്ഷണമാക്കും. അറുപതുമുതല്‍ നൂറ്റിപ്പത്ത് വരെ പല്ലുകളാണ് മുതലകള്‍ക്കുള്ളത്.
നിശബ്ദത
സൈലന്റ് വാലി എന്ന പ്രദേശം നമ്മുടെ സംസ്ഥാനത്തുണ്ട്. ഇതിന് കാരണം ചീവിടുകള്‍ ആ പ്രദേശത്ത് ഇല്ലാത്തതാണ്. ചീവിടുകളുടെ ശബ്ദം അസഹ്യമാകാറുണ്ടോ. ഇതിനു കാരണം എന്താണെന്നോ? ചീവീടുകള്‍ പുറത്തുവിടുന്ന ശബ്ദം ഇരുപത് ഹെര്‍ട്‌സിന് മുകളിലുള്ളതാണ്. ഇണയെ ആകര്‍ഷിക്കാനാണ് ഇവ ഇത്രയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നത്.
ഡാം നിര്‍മാതാവ്
പ്രകൃതിയിലെ ഡാം നിര്‍മ്മാതാക്കളാണ് ബീവറുകള്‍.കാട്ടിലെ എന്‍ജിനീയര്‍ എന്ന് വിളിക്കുന്ന ഇവ പല്ലുകളും ശരീരഭാഗങ്ങളും ഉപയോഗിച്ച് സ്വന്തമായി മരങ്ങള്‍ മുറിക്കുകയും ജലാശയങ്ങള്‍ക്ക് കുറുകെ അണക്കട്ടുകള്‍ തീര്‍ക്കുകയും ചെയ്യും. കല്ല്, മണ്ണ് എന്നിവയൊക്കെ ഉപയോഗപ്പെടുത്തിയാണ് ബീവറിന്റെ ഡാം നിര്‍മാണം. ബീവറുകളുടെ ഡാം നിര്‍മാണത്തിലൂടെ കാട്ടിലെ നിരവധി ജീവികള്‍ക്ക് ലഭ്യത ഉറപ്പ് വരുത്താനാകും. ഡാമിനോടു ചേര്‍ന്ന് തന്നെ ബീവറുകള്‍ വീടുണ്ടാകും. ജലത്തിനടിയിലായിരിക്കും വീടിന്റെ വാതില്‍. ജലനിരപ്പ് ഉയര്‍ന്നാല്‍ അധികമുള്ള ജലം ഒഴുക്കാനുള്ള സ്പില്‍വേകളും ഇവ നിര്‍മിക്കും. ശത്രുസംഹാരത്തിന്റെ ഭാഗമായി ഡാം തകര്‍ക്കാനും ഇവയ്ക്ക് മടിയില്ല.
കുംഭകര്‍ണ സേവ
ദിവസം മുഴുവന്‍ കിടന്നുറങ്ങുന്നവരെ കൂട്ടുകാര്‍ക്കറിയാമല്ലോ. എന്നാല്‍ മാസങ്ങളോളം ഉറങ്ങുന്നവരോ?. അത്തരത്തിലുള്ള ഒരു ജീവിയാണ് ആല്‍പ്‌സ് മല നിരകളില്‍ കാണുന്ന ആല്‍പൈന്‍ മാര്‍മോട്ടുകള്‍. മഞ്ഞുകാലം മുഴുവന്‍ ഉറങ്ങിത്തീര്‍ക്കുന്ന ഇവയുടെ ഉറക്കം എട്ടു മാസത്തോളം നീണ്ടു നില്‍ക്കും.
സൗജന്യ
വൈദ്യുതി
വൈദ്യുതി ബില്‍ വരുമ്പോള്‍ ഷോക്കടിക്കുന്നവരുണ്ടാകും. എന്നാല്‍ സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ച് ശത്രുക്കളെ ഷോക്കടിപ്പിക്കുന്ന മത്സ്യമാണ് അമേരിക്കയില്‍ കാണപ്പെടുന്ന ഇലക്ട്രിക് ഈല്‍. ഇരയെ ആക്രമിച്ച് ബോധം കെടുത്താനാണ് ഇലക്ട്രിക് ഈല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."