HOME
DETAILS

ഡിഗ്രിക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി; ഇലക്ട്രോണിക് മീഡിയ മോണിറ്ററിങ് സെന്ററിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; മലയാളം അറിയുന്നവര്‍ക്ക് പ്രത്യേക ഒഴിവുകള്‍

  
backup
December 01 2023 | 05:12 AM

new-job-vacancies-at-bceil-under-central-government-for-degree-holders

ഡിഗ്രിക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി; ഇലക്ട്രോണിക് മീഡിയ മോണിറ്ററിങ് സെന്ററിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; മലയാളം അറിയുന്നവര്‍ക്ക് പ്രത്യേക ഒഴിവുകള്‍

ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇലക്ട്രോണിക് മീഡിയ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്‍സ് ഇന്ത്യ ലിമിറ്റഡി (BECIL) ല്‍ മോണിറ്റര്‍ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് ക്ഷണിച്ചിട്ടുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഡിസംബര്‍ 6 വരെ അപേക്ഷ സമര്‍പ്പിക്കാം.

തസ്തിക & ഒഴിവുകള്‍
BECIL ന് കീഴില്‍ മോണിറ്റര്‍ ജോലി.
ആകെ 25 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂഡല്‍ഹിയിലാണ് ജോലി ചെയ്യേണ്ടത്. മലയാളം അറിയുന്നവര്‍ക്കായി 2 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒഡിയ- 3, അസാമീസ്- 3, കന്നഡ-3, തെലുഗു-2, തമിഴ്-3, പഞ്ചാബി- 2, ബംഗാളി- 2, മറാത്തി- 3, ഗുജറാത്തി- 2 എന്നിങ്ങനെയാണ് മറ്റ് ഭാഷകളിലെ ഒഴിവുകള്‍.

യോഗ്യത
അംഗീകൃത സര്‍വ്വകലാശാലക്ക് കീഴില്‍ ബിരുദം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം
ഏതെങ്കിലും മാധ്യമ മേഖലയില്‍ കുറഞ്ഞത് 1 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

(ജേണലിസത്തില്‍ പി.ജി ഡിപ്ലോമ, അല്ലെങ്കില്‍ ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്)

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 34,362 രൂപയാണ് ശമ്പളമായി ലഭിക്കുക.

അപേക്ഷ ഫീസ്
ജനറല്‍, ഒ.ബി.സിക്കാര്‍ക്ക് 885 രൂപ.
എസ്.സി, എസ്.ടി, എക്‌സ് സര്‍വ്വീസ് മെന്‍, പി.ഡബ്ല്യൂ.ഡി വിഭാഗക്കാര്‍ക്ക് 531 രൂപ.

അപേക്ഷിക്കേണ്ട വിധം
ഔദ്യോഗിക വെബ്‌സൈറ്റായ https://www.becil.com/ സന്ദര്‍ശിക്കുക

ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക

ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകള്‍ പരിശോധിച്ച് അപേക്ഷ സമര്‍പ്പിക്കുക.
ഔദ്യോഗി വിജ്ഞാപനം ലഭിക്കുന്നതിനായി https://www.becil.com/uploads/vacancy/402EMMC23Nov23pdf-0fc65e9a98d6a61aced11a1e79cd1d74.pdf സന്ദര്‍ശിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago