നിമിഷപ്രിയയുടെ അമ്മക്ക് യമനിലേക്ക് പോകാന്‍ അനുമതിയില്ല; സുരക്ഷിതമല്ലെന്ന് വിദേശകാര്യ മന്ത്രാലയം
നിമിഷപ്രിയയുടെ അമ്മക്ക് യമനിലേക്ക് പോകാന്‍ അനുമതിയില്ല; സുരക്ഷിതമല്ലെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ അമ്മക്ക് യമനിലേക്ക് പോകാന്‍ തത്ക്കാലം യാത്രാനുമതിയില്ല. യെമനിലെ ആഭ്യന്തരസാഹചര്യങ്ങള്‍ യാത്രക്ക് അനുയോജ്യമല്ലെന്ന് വിദേശകാര്യമന്ത്രാലയം അമ്മയെ അറിയിച്ചു. യമന്‍ യാത്ര സുരക്ഷിതമാണെന്ന് കരുതുന്നില്ലെന്നും യമനിലേക്ക് പോകണമെന്ന ആവശ്യം പുനഃപരിശോധിക്കണമെന്നും മന്ത്രാലയം കത്തില്‍ ആവശ്യപ്പെടുന്നു.
യാത്രാസഹായം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നിമിഷപ്രിയയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹരജികള്‍ പരിഗണിച്ചപ്പോള്‍ ഡല്‍ഹി ഹൈക്കോടതി ഈ ആവശ്യം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നിമിഷപ്രിയയുടെ അമ്മയുടെയും ബന്ധപ്പെട്ട 4 പേരുടെയും പാസ്‌പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ഇത് പരിശോധിച്ചതിന് ശേഷമാണ് തത്കാലം യാത്രക്ക് അനുമതിയില്ലെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
യമനിലെ ആഭ്യന്തരകാര്യങ്ങള്‍ യാത്രക്ക് അനുയോജ്യമായ രീതിയിലല്ല എന്നാണ് കത്തിന്റെ ഉള്ളടക്കം. യമന്റെ തലസ്ഥാനമായ സനയില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ നിലവില്‍ സാധിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം കത്തില്‍ പറയുന്നു. ആവശ്യം പുനഃപരിശോധിക്കണമെന്നും മന്ത്രാലയം കത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ ഗള്‍ഫ് ഡയറക്ടര്‍ ആയ തനൂജ് ശര്‍മയാണ് കത്ത് അയച്ചിരിക്കുന്നത്.
നിമിഷപ്രിയയുടെ അപ്പീല്‍ ഉള്‍പ്പടെ യമന്‍ കോടതി തള്ളിയ സാഹചര്യത്തില്‍ യമനിലെത്തി കാര്യങ്ങള്‍ക്ക് നീക്കുപോക്കുണ്ടാക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."