പാര്‍ട്ടിയില്‍ പ്രസിഡന്റ് ഇല്ല, തീരുമാനങ്ങളെടുക്കുന്നത് ആരെന്ന് ആര്‍ക്കും അറിയില്ല: കബില്‍ സിബല്‍
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ പാര്‍ട്ടി ഉന്നത നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍.ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് അറിയില്ല. പ്രസിഡന്റ് ഇല്ലാതെ പാര്‍ട്ടി മുന്നോട്ടു പോകുന്നത് തുടരുകയാണെന്നും സിബല്‍ പറഞ്ഞു. പഞ്ചാബ് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബലിന്റെ വിമര്‍ശനം ആരെയും പേരെടുത്തു പറഞ്ഞായിരുന്നില്ല.
തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കിന്റെയും പഞ്ചാബ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ജി 23ല്‍ ഉള്‍പ്പെട്ട മറ്റൊരു നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞദിവസം സോണിയാ ഗാന്ധിക്ക് കത്തുനല്‍കിയിരുന്നു.
ആളുകള്‍ വിട്ടുപോകുന്നത് നാം പരിശോധിക്കേണ്ടതുണ്ട്. അടിയന്തരമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി വിളിച്ചുചേര്‍ക്കണം. അങ്ങനെയെങ്കില്‍ ചുരുങ്ങിയത് ഒരു ചര്‍ച്ചയെങ്കിലും നടക്കും. ഞങ്ങള്‍ പാര്‍ട്ടിയുടെ തത്വസംഹിത ഉപേക്ഷിക്കുകയോ മറ്റെവിടേക്കെങ്കിലും പോവുകയോ ഇല്ലെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."