HOME
DETAILS

ലക്ഷ്യം കുടുംബത്തെ ഭയപ്പെടുത്തല്‍, കുട്ടിയുടെ അച്ഛനോടുള്ള വൈരാഗ്യം: മുഖ്യപ്രതി പത്മകുമാറിന്റെ മൊഴി

  
backup
December 01, 2023 | 3:38 PM

enmity-with-the-childs-father-is-behind-t

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ കുട്ടിയുടെ അച്ഛനോടുള്ള വൈരാഗ്യമെന്ന് മുഖ്യപ്രതി പത്മകുമാറിന്റെ മൊഴി. പണം നല്‍കിയിട്ടും തന്റെ മകള്‍ക്ക് നഴ്‌സിംഗ് പ്രവേശനം ലഭിച്ചില്ലെന്നും കുടുംബത്തെ ഭയപ്പെടുത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കി. 5 ലക്ഷം രൂപ കുട്ടിയുടെ അച്ഛന് നല്‍കിയിട്ടും തന്റെ മകള്‍ക്ക് നഴ്‌സിംഗ് പ്രവേശനം ലഭിച്ചില്ലെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഈ പണം തിരികെ നല്‍കിയിട്ടില്ല എന്നും ഇയാള്‍ പറയുന്നു.

എന്നാല്‍ പൊലീസ് മൊഴി പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. പത്മകുമാര്‍ പറഞ്ഞ കാരണം കുറ്റകൃത്യത്തിലേക്ക് നയിക്കുമോ എന്നതിലാണ് സംശയം. അടൂരിലെ കെ.എ.പി ക്യാംപില്‍ പത്മകുമാറിന്റെയും ഭാര്യയുടെയും മകളുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൃത്യത്തില്‍ ഇയാളുടെ ഭാര്യക്കും മകള്‍ക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. ഇവരെ കുട്ടി തിരിച്ചറിഞ്ഞിട്ടുമില്ല.

കൃത്യത്തിലുടനീളം പ്രതികള്‍ സ്വന്തം ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പരസ്പരം സംസാരിക്കുക പോലും ചെയ്തിരുന്നില്ല. ഇത് തന്നെയായിരുന്നു കുട്ടിയുടെ മൊഴിയും. കുട്ടി നല്‍കിയ വിവരങ്ങളാണ് പ്രധാനമായും പ്രതിയിലേക്കെത്താന്‍ പൊലീസ് ഉപയോഗിച്ചത്.

ലക്ഷ്യം കുടുംബത്തെ ഭയപ്പെടുത്തല്‍, കുട്ടിയുടെ അച്ഛനോടുള്ള വൈരാഗ്യം: മുഖ്യപ്രതി പത്മകുമാറിന്റെ മൊഴി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

ബിഹാറിൽ ക്രൂരമായ ആൾക്കൂട്ടക്കൊല; മുസ്ലിം യുവാവിന്റെ പാന്റ് അഴിച്ചു മതം ഉറപ്പാക്കി കൊലപ്പെടുത്തി, ചെവിയും വിരലുകളും മറിച്ചു, സ്വകാര്യഭാഗത്ത് പെട്രോളൊഴിച്ചു; നാലുപേർ അറസ്റ്റിൽ

National
  •  5 days ago
No Image

ഇടുക്കി ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

കേരളത്തിലെ വിവിധ ജില്ലകളിലെ മുനിസിപ്പാലിറ്റി - കോർപ്പറേഷൻ ലീഡ് നില

Kerala
  •  5 days ago
No Image

എറണാകുളം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

തൃശൂർ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

പാലക്കാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പിലെ തിരിച്ചടി; കണ്ണൂരിൽ ആളുകൾക്ക് നേരെ വടിവാളുമായി പാഞ്ഞടുത്ത് സിപിഎം പ്രവർത്തകർ

Kerala
  •  5 days ago
No Image

കാസർ​ഗോഡ് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

പാലാ ആര് ഭരിക്കണം?; ജോസ് കെ മാണിയുടെ തട്ടകത്തിൽ ഇനി പുളിക്കക്കണ്ടം കുടുംബം 'കിംഗ് മേക്കർ'

Kerala
  •  5 days ago