HOME
DETAILS
MAL
പൊതുജനത്തിന് പുരാവസ്തു കൈവശം വയ്ക്കാമോ..? വിശദീകരണവുമായി മന്ത്രി
backup
September 30, 2021 | 4:57 AM
തിരുവനന്തപുരം: പുരാവസ്തുക്കള്‍ എങ്ങനെയാണ് തിരിച്ചറിയുന്നത്, അത് എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത്, അത് സൂക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടോ, അവയുടെ കൈമാറ്റവും വില്‍പനയും നടത്താന്‍ കഴിയുമോ... ഇക്കാര്യങ്ങളില്‍ വിശദീകരണവുമായി മന്ത്രി അഹമദ് ദേവര്‍കോവില്‍. പുരാവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും നിയമാവലികളും നിലവിലുണ്ടെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
അന്റിക്വിറ്റീസ് ആന്റ് ആര്‍ട്ട് ട്രഷേഴ്‌സ് ആക്ട് 1972 എന്ന കേന്ദ്ര ആക്ട് പ്രകാരം നൂറുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും ചരിത്രപരമോ, കലാപരമോ, പുരാതത്വപരമോ ആയി പ്രാധാന്യമുള്ളതുമായ വസ്തുക്കളാണ് പുരാവസ്തുക്കള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നത്. ഇത്തരത്തില്‍പ്പെട്ട വസ്തുക്കള്‍ കൈവശമുള്ളവര്‍ക്ക് അവ പുരാവസ്തുവാണോ എന്ന കാര്യം ഉറപ്പിക്കുന്നതിനും, അത് നിയമപരമായി സൂക്ഷിക്കുന്നതിനുളള അവകാശം സമ്പാദിക്കുന്നതിനുമായി കേന്ദ്ര പുരാവസ്തു വകുപ്പില്‍ പുരാവസ്തു രജിസ്റ്ററിങ് ഓഫിസുകള്‍ പ്രവത്തിക്കുന്നുണ്ട്. അത്തരം ഓഫിസുകളില്‍ പൊതുജനങ്ങളുടെ കൈവശമുള്ള പുരാവസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്. രജിസ്റ്ററിങ് ഓഫിസ് അനുവദിക്കുന്ന പുരാവസ്തു രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇതുസംബന്ധിച്ചുള്ള ആധികാരിക രേഖയാണ്.
കേരളത്തെ സംബന്ധിച്ച്, കേന്ദ്ര ആര്‍ക്കിയോളജി വകുപ്പിന്റെ തൃശ്ശൂര്‍ സര്‍ക്കിളിനു കീഴില്‍ ഇത്തരം ഒരു ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രി വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."