HOME
DETAILS
MAL
സൈബര്‍ തട്ടിപ്പില്‍ വീഴല്ലേ…വ്യാജ ഇമെയിലുകള്‍ തിരിച്ചറിയാന്‍ ചിലവഴികളിതാ
backup
December 03 2023 | 09:12 AM
വ്യാജ ഇമെയിലുകള്‍ തിരിച്ചറിയാന്‍ ചിലവഴികളിതാ
സൈബര്‍ തട്ടിപ്പുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ ലോഗോ ഉള്‍പ്പെടെ കൂട്ടിച്ചേര്‍ത്ത ഇമെയിലുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ ഇന്ന് വ്യാപകമാണ്. ഒറ്റനോട്ടത്തില്‍ മനസിലാക്കാത്ത വിധത്തിലാണ് മെയിലുകള്‍ പ്രത്യക്ഷപ്പെടുന്നത്. ഇമെയിലുകള്‍ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ
- ഗവണ്മെന്റിന്റെ ഇമെയിലുകള്‍ എപ്പോഴും അയക്കുക ഗവണ്മെന്റ് ഇമെയില്‍ ഐഡികളില്‍ നിന്നായിരിക്കും. അതുകൊണ്ട് തന്നെ അയച്ചിരിക്കുന്ന സെന്റര്‍ അഡ്രസ്സ് നോക്കി ഇമെയിലിന്റെ സാധുത ഉറപ്പ് വരുത്താം.
- ഗവണ്മെന്റിന്റെ മെയിലുകളുടെ ഉള്ളടക്കം എപ്പോഴും കൃത്യവും വായിച്ചാല്‍ തന്നെ അത് മനസ്സിലാവുകയും ചെയ്യും. പക്ഷെ വ്യാജ മെയിലുകളാണെങ്കില്‍ ഉള്ളടക്കം നിരവധി അക്ഷരത്തെറ്റുകള്‍ കൂടി കലര്‍ന്നതാവും. ഇവയില്‍ ഒരു ഉള്ളടക്കം പാലിക്കേണ്ട രീതികള്‍ ഒന്നും ഇല്ലെന്നു മാത്രമല്ല നിറയെ അക്ഷരത്തെറ്റുകളും കണ്ട് പിടിയ്ക്കാന്‍ കഴിയും.
- നിയമാനുസൃതമായ ഗവണ്മെന്റ് സ്ഥാപനങ്ങള്‍ ഏതൊക്കെ എന്ന് ഗൂഗിള്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. അത്തരം ഏജന്‍സികളുടെ ലഭ്യമായ വിവരങ്ങളെ ഇമെയില്‍ വിവരങ്ങളുമായി നിങ്ങള്‍ക്ക് ഒത്തു നോക്കാനും വ്യാജമാണെങ്കില്‍ തിരിച്ചറിയാനും സാധിക്കും.
- ഉള്ളടക്കത്തിലെ വിവരങ്ങള്‍ ശരിക്കും ആ സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്നതാണോ എന്ന് ഉറപ്പ് വരുത്തുക. ഉദാഹരണമായി, ബ്യൂറോ ഓഫ് പോലിസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പ്രധാനമായും റിസേര്‍ച്ചിലും, ഡെവലപ്‌മെന്റിലും ട്രെയിനിങ്ങിലും ഒക്കെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനത്തിന് സൈബര്‍ കുറ്റ കൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ല.
- സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ഇന്റലിജന്‍സ് ബ്യൂറോ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ഒരിക്കലും ആളുകള്‍ക്ക് നേരിട്ട് മെയിലുകള്‍ അയക്കാറില്ല. സംസ്ഥാന സ്ഥാപനങ്ങളുമായി ചേര്‍ന്ന് പോലും സെന്‍ട്രല്‍ ഏജന്‍സികളില്‍ നിന്ന് ആര്‍ക്കും മെയില്‍ അയക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."