HOME
DETAILS

തണുപ്പ് കാലത്ത് വാഹനത്തിന്റെ മൈലേജ് കൂട്ടാം; ചെയ്യേണ്ടതിത്ര മാത്രം

  
backup
December 03 2023 | 13:12 PM

increase-car-mileage-in-winters-using-these-tips

ഡിസംബര്‍ എത്തിയതോടെ രാജ്യത്താകമാനം മഞ്ഞുകാലം അതിന്റെ രൂക്ഷതയിലേക്ക് എത്തിയിരിക്കുകയാണ്, പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍. തണുപ്പുകാലത്ത് ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നത് പോലെ കാറുകളേയും വാഹനങ്ങളേയും തണുപ്പിനെ നേരിടാന്‍ സജ്ജമാക്കേണ്ടതുണ്ട്. ഒന്ന് ശ്രദ്ധിച്ചാല്‍ വാഹനത്തിന്റെ മൈലേജ് തണുപ്പ് കാലത്ത് കൂട്ടാവുന്നതാണ്.

തണുപ്പ് കാലത്ത് കാര്‍ ഓണാക്കി അല്‍പനേരം എഞ്ചിന്‍ ചൂടാക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം മോഡേണ്‍ കാറുകള്‍ ഡ്രൈവിംഗ് സമയത്ത് കൂടുതല്‍ കാര്യക്ഷമമായി ചൂടാകുന്നതിനാല്‍ ഇത്തരത്തില്‍ എഞ്ചിന്‍ ചൂടാക്കാന്‍ ശ്രമിക്കുന്നത് ഇന്ധന നഷ്ടത്തിന് മാത്രമേ കാരണമാവുകയുള്ളൂ.

കൂടാതെ തണുപ്പ് കാലത്ത് പരമാവധി വേഗത കുറച്ച് മാത്രമെ വാഹനം ഓടിക്കാന്‍ കഴിവതും ശ്രമിക്കാവൂ.പെട്ടെന്നുള്ള ബ്രേക്കിംഗും ദ്രുതഗതിയിലുള്ള സ്റ്റാര്‍ട്ടുകളും കൂടുതല്‍ ഇന്ധനം ചെലവഴിക്കുക മാത്രമല്ല വാഹനത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. സുഗമമായ ഡ്രൈവിംഗ് ശൈലി മികച്ച മൈലേജിന് കാര്യമായ സംഭാവന നല്‍കും.

ഇതിനൊപ്പം തന്നെ അമിതമായ ഭാരം വാഹനത്തില്‍ കയറ്റുന്നത് തണുപ്പുകാലത്ത് കഴിവതും ഒഴിവാക്കണം.അധിക ഭാരം കയറ്റുന്നതിലൂടെ കാറിന്റെ എഞ്ചിന് കൂടുതല്‍ ജോലിയെടുക്കേണ്ടി വരും. അങ്ങനെയാണ് ഇന്ധനക്ഷമത കുറയുന്നത്.ഇന്ധനക്ഷമത കൂട്ടുന്നതിന് തണുപ്പ് കാലത്ത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ടയറിലെ പ്രഷര്‍ കുറയാതെ നോക്കുക എന്നത്. താപനില കുറയുമ്പോള്‍ ടയറിലെ മര്‍ദവും കുറയും അതിനാല്‍ ടയര്‍ പ്രഷര്‍ പരിശോധിച്ച് സെറ്റ് ചെയ്യുന്നതിലൂടെ വാഹനത്തിന്റെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാം.

Content Highlights:Increase car mileage in winters using these tips



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago