വാഗ്ദാനങ്ങള്‍ 100 % പാലിച്ചിരിക്കും; വികസിത ഭാരതത്തിന്റെ ആഹ്വാനത്തിന്റെ വിജയമെന്ന് മോദി
ന്യുഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തെ വന്‍ ആഘോഷമാക്കി ബിജെപി. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. ഇത് വികസിത ഭാരതത്തിന്റെ ആഹ്വാനത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിക്കും കുടുംബഭാഷയ്ക്കും എതിരായി നിലനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ബിജെപി ആസ്ഥാനത്തേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനെ മോദി ആരവങ്ങള്‍ കൊണ്ട് പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. വിജയം ഐതിഹാസികമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ വിഭാഗങ്ങളും ബിജെപിയെ പിന്തുണച്ചു. ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ 100 % പാലിച്ചിരിക്കും. കാരണം ഇത് മോദിയുടെ വാഗ്ദാനമാണ്. കോണ്‍ഗ്രസിനെ മോദി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
എല്ലാവര്‍ക്കും വികസനം എത്തിക്കണം അതാണ് ബിജെപിയുടെ ലക്ഷ്യം. അവസാന ആളിലും വികസനം എത്തിക്കും. ഒബിസി വിഭാഗവും ആദിവാസി വിഭാഗവും ബിജെപിക്ക് ഒപ്പമെന്ന് തെളിയിച്ച വിജയമാണിത്. 2047ല്‍ ഇന്ത്യ വികസിത രാജ്യമാകും. യുവാക്കളുടെ താല്‍പര്യത്തിന് എതിരായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ അധികാരത്തിന് പുറത്തായി. അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ സര്‍ക്കാരുകളും നിലംപൊത്തി. ഭാരത് മാത കീ ജയ് ജനങ്ങള്‍ക്ക് സേവനം ചെയ്യാനുള്ള മന്ത്രമാണ്. 2024 ല്‍ ഹാട്രിക് അടിക്കും.
ഇന്ത്യാ സഖ്യത്തിന് മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ ആകാന്‍ സാധിക്കും. ജനങ്ങളുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ ആകില്ല. വികസന പദ്ധതികള്‍ക്കെതിരെ തടയിടുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. അടിസ്ഥാനമില്ലാത്ത പ്രചരണം ആണിതെന്നും അദ്ദേഹം പറഞ്ഞു.
വാഗ്ദാനങ്ങള്‍ 100 % പാലിച്ചിരിക്കും; വികസിത ഭാരതത്തിന്റെ ആഹ്വാനത്തിന്റെ വിജയമെന്ന് മോദി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."