നിഥിന കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്; ഒറ്റക്കുത്തില്‍ വോക്കല്‍ കോഡ് തകര്‍ന്നു
പാലാ: പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിനി നിഥിനയുടെ കൊലപാതകം പ്രതി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പൊലിസ്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലിസ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിഥിനയെ കൊല്ലുമെന്ന് പ്രതി അഭിഷേക് ബൈജു സുഹൃത്തിന് സന്ദേശമയച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ല, സ്വയം മുറിവേല്‍പ്പിച്ച് നിഥിനയെ ഭയപ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പൊലിസിന് ആദ്യം നല്‍കിയിരുന്ന മൊഴി. എന്നാല്‍ കൊലപാകം കൃത്യമായ ആസൂത്രണത്തോടെയാണെന്നതിന് തെളിവുകള്‍ വിശദീകരിച്ചുകൊണ്ടാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
ഒറ്റ കുത്തില്‍ തന്നെ നിഥിനയുടെ വോക്കല്‍ കോഡ് അറ്റു. പഞ്ചഗുസ്തി ചാമ്പ്യനായ അഭിഷേകിന് കൃത്യ നിര്‍വഹണത്തിന് കൂടുതല്‍ പണിപ്പെടേണ്ടി വന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാകതത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടില്ല. എന്നാല്‍ അഭിഷേക് സന്ദേശമയച്ചയാളെ പൊലീസ് ചോദ്യം ചെയ്തേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."