HOME
DETAILS

'ആദ്യം എന്റെ കുടുംബത്തെ രക്ഷിക്കൂ എന്നിട്ടു മതി എന്നെ' തകര്‍ന്നടിഞ്ഞ വീടിനുള്ളില്‍ നിന്ന് കുഞ്ഞു അല്‍മ രക്ഷാ പ്രവര്‍ത്തകരോട്

  
backup
December 05, 2023 | 7:10 AM

girl-under-gaza-rubble-asks-rescuers-to-help-relatives-first

'ആദ്യം എന്റെ കുടുംബത്തെ രക്ഷിക്കൂ എന്നിട്ടു മതി എന്നെ' തകര്‍ന്നടിഞ്ഞ വീടിനുള്ളില്‍ നിന്ന് കുഞ്ഞു അല്‍മ രക്ഷാ പ്രവര്‍ത്തകരോട്

ഗസ്സയിലെ കുഞ്ഞുങ്ങള്‍ പോലും ലോകത്തെ അതിശയിപ്പിക്കുകയാണ്. ഇസ്‌റാഈല്‍ ഭീകരര്‍ക്കു മുന്നില്‍ പതറാതെ നിന്ന്. എല്ലാം നഷ്ടപ്പെടുമ്പോഴും മനോഹരമായി പുഞ്ചിരിച്ച്. ഉപ്പയും ഉമ്മയും തുടങ്ങി സ്വന്തമായവരെല്ലാം കണ്‍മുന്നില്‍ മരിച്ചു വീഴുമ്പോഴും ഞങ്ങള്‍ക്ക് ദൈവം മതിയെന്ന് (ഹസ്ബുനല്ലാഹ് വനിഅ്മല്‍ വകീല്‍) എന്ന് ഉറക്കെ പ്രഖ്യാപിച്ച്. ഇവിടെയിതാ നമ്മെ അതിശയിപ്പിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി. 12 കാരി അല്‍മ.

ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്ന അഞ്ചു നില കെട്ടിടത്തിനുള്ളിലായിരുന്നു അല്‍മയും കുടുംബവും. ആദ്യം അല്‍മയുടെ ശബ്ദമാണ് വീഡിയോയില്‍ കേള്‍ക്കുന്നത് കെട്ടിടത്തിനുള്ളില്‍ തന്‍രെ മാതാപിതാക്കളും വല്ലിപ്പയും വല്ലിമ്മയും ഒരു വയസ്സുള്ള അനിയന്‍ ഉള്‍പെടെ സഹോദരങ്ങളുമുണ്ടെന്ന് അല്‍മ പറയുന്നു. അവരെല്ലാം ജീവിച്ചിരിപ്പുണ്ടെന്നും രക്ഷാപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അല്‍മ പറയുന്നു. അവരെ ആദ്യം രക്ഷിക്കാനാണ് അല്‍മ പിന്നീട് ആവശ്യപ്പെടുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അല്‍മയെ രക്ഷാപ്രവര്‍ത്തകര്‍ ആദ്യം പുറത്തെടുക്കുന്നു. പിന്നീട് അവള്‍ തന്റെ രക്ഷിതാക്കള്‍ എവിടെയൊക്കെയാണ് ഉള്ളതെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് കാണിച്ചു കൊടുക്കുന്നു. കുടംബാംഗങ്ങള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമല്ല.

ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്‌റാഈല്‍ നടത്തിയ ഗസ്സയിലെ കൂട്ടക്കുരുതികളില്‍ ഇതുവരെ 6600ലേറെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ മാധ്യമസ്ഥാപനത്തെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരക്കണക്കിനു കുഞ്ഞുങ്ങളെ കാണാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കരയുദ്ധം തെക്കന്‍ ഗസ്സയിലേക്ക് വ്യാപിക്കാനുള്ള ശ്രമത്തിലാണ് ഇസ്‌റാഈല്‍. നിരവധി ഇസ്‌റാഈല്‍ യുദ്ധടാങ്കുകള്‍ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിനെ ലക്ഷ്യമാക്കി നിങ്ങുന്നുണ്ടെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ തെക്കന്‍ ഗസ്സയിലും കരയാക്രമണം ശക്തിപ്പെടുത്തിയാല്‍ ഫലസ്തീനികള്‍ക്ക് സുരക്ഷിത ഇടങ്ങള്‍ ഇല്ലാത്ത സാഹചര്യംവരും. കഴിഞ്ഞ ദിവസം ഇവിടങ്ങളില്‍ വ്യാപകമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരയാക്രമണവും ശക്തമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. നാന്നൂറിലേറെ കേന്ദ്രങ്ങള്‍ ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി കേസ് പ്രതികള്‍ക്കായി അസാധാരണ നീക്കം; പ്രതികളെ വിട്ടയക്കുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത്

Kerala
  •  17 days ago
No Image

പുത്തനത്താണിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

Kerala
  •  17 days ago
No Image

കാണുമ്പോൾ സാധാരണ ക്യുആർ കോഡായി തോന്നാം; എന്നാൽ സ്കാൻ ചെയ്താൽ പണി കിട്ടും; 'ക്യൂആർ ഫിഷിംഗ്' തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബൈ

uae
  •  17 days ago
No Image

സഊദി വിഷൻ വൻ വിജയത്തിലേക്ക്; 85 ശതമാനവും പൂർത്തിയായി

Saudi-arabia
  •  17 days ago
No Image

പാലക്കാട് സ്പിരിറ്റ് വേട്ട; സി.പി.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  17 days ago
No Image

യുഎഇക്കാർക്ക് ആശ്വാസം; നവംബറിൽ പെട്രോൾ - ഡീസൽ വില കുറയാൻ സാധ്യത

uae
  •  17 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala
  •  17 days ago
No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

Kerala
  •  17 days ago
No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  17 days ago
No Image

എസ്.ഐ.ആർ: ആവശ്യങ്ങൾ അംഗീകരിച്ചില്ല; ആശങ്കയിൽ കേരളം; 2.78 കോടി പേർ ഫോം പൂരിപ്പിച്ച് നൽകണം; ഏതൊക്കെ രേഖകള്‍ പരിഗണിക്കും

Kerala
  •  17 days ago