HOME
DETAILS

'ബിജെപി ജയിച്ചത് ഗോമൂത്ര സംസ്ഥാനങ്ങളിലെന്ന് പരാമര്‍ശം'; വിവാദം

  
backup
December 05 2023 | 16:12 PM

remarks-that-bjp-won-in-gomutra-states-controvers

'ബിജെപി ജയിച്ചത് ഗോമൂത്ര സംസ്ഥാനങ്ങളിലെന്ന് പരാമര്‍ശം'; വിവാദം

ന്യൂഡല്‍ഹി: ബിജെപി ജയിക്കുന്നത് ഗോമൂത്രം കുടിക്കുന്നവരുള്ള സംസ്ഥാനങ്ങളില്‍ മാത്രമെന്ന ഡിഎംകെ നേതാവും എംപിയുമായ സെന്തില്‍കുമാറിന്റെ പരാമര്‍ശം വിവാദമാകുന്നു. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ പരാമര്‍ശിച്ചാണ് സെന്തില്‍ കുമാര്‍ ഇക്കാര്യം പറഞ്ഞത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെയാണ് ഈ പരാമര്‍ശം.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ ബിജെപിയുടെ പരാജയങ്ങള്‍ സെന്തില്‍ കുമാര്‍ ഉയര്‍ത്തിക്കാട്ടി. 'ഈ സംസ്ഥാനങ്ങളെയെല്ലാം കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റാനുള്ള ഒരു ഓപ്ഷന്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഞങ്ങള്‍ അതിശയിക്കേണ്ടതില്ല, അങ്ങനെ നിങ്ങള്‍ക്ക് ഈ സംസ്ഥാനങ്ങളില്‍ പരോക്ഷമായി അധികാരത്തില്‍ വരാന്‍ കഴിയും, കാരണം നിങ്ങള്‍ക്ക് ഒരിക്കലും അവിടെ കാലുകുത്താനും ദക്ഷിണേന്ത്യയുടെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയില്ല'. പരാമര്‍ശത്തെതുടര്‍ന്ന് ഡിഎംകെ നേതാവിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍ രംഗത്തെത്തി.

അതേ സമയം, ഗോമൂത്ര സംസ്ഥാനങ്ങളിലാണെന്ന പരിഹാസം വിവാദമായതോടെ ഡിഎംകെ എം.പിയെ പിന്തുണച്ച് എംഡിഎംകെ (മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം) എം.പി വൈകോ രംഗത്തെത്തി. തമിഴ്‌നാട്ടിലെ ധര്‍മപുരി എം.പി ഡി.എന്‍.വി സെന്തില്‍കുമാറാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സെഷനില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 'ഞാന്‍ അദ്ദേഹത്തിന്റെ പ്രസ്താവനയോട് യോജിക്കുന്നു. അദ്ദേഹം പറഞ്ഞത് ശരിയാണ്' വൈകോ പറഞ്ഞു. 'ഗോമൂത്ര' സംസ്ഥാനങ്ങള്‍ എന്ന് നമ്മള്‍ പൊതുവെ വിളിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് ബിജെപിയുടെ ശക്തിയെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ ചിന്തിക്കണം' എന്നാണ് ഡിഎന്‍വി സെന്തില്‍കുമാര്‍ ലോക്‌സഭയില്‍ പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago