പൊലിസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം: എസ്.ഐ അടക്കം മൂന്നു പൊലിസുകാര്‍ക്കെതിരെ കേസ്
പൊലിസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം: എസ്.ഐ അടക്കം മൂന്നു പൊലിസുകാര്‍ക്കെതിരെ കേസ്
കാസര്‍കോട്: പൊലിസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ എസ്.ഐ അടക്കം മൂന്ന് പൊലിസുകാര്‍ക്കെതിരെ കേസ്. സംഭവത്തില്‍ പൊലിസുകാര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
ആഗസ്റ്റ് 29 നാണ് കാസര്‍കോട് അംഗടിമുഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ഹാസ് മരിച്ചത്. ഫര്‍ഹാസിന്റെ മാതാവ് സഫിയയുടെ പരാതി പരിഗണിച്ചാണ് കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 എസ് ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്കെതിരെ നേരിട്ട് കേസെടുത്തത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്ഐ എസ് ആര് രജിത്, സിപിഒമാരായ ടി ദീപു, പി രഞ്ജിത് എന്നിവര്‍ക്കെതിരെയാണ് കേസ്. നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും. സഫിയയുടെ മൊഴി കോടതി ചൊവ്വാഴ്ച രേഖപ്പെടുത്തി.
കേസില്‍ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും ജില്ലാ പൊലിസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സഫിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടി ഉണ്ടാവാത്തതോടെയാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് 25ന് സ്കൂളില്‍ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മംഗളൂരുലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ 29നായിരുന്ന മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."