പാര്‍ട്ടിയെ ശക്തിപ്പെടുത്തല്‍ ലീഗ് നേതാക്കള്‍ വാര്ഡ്തലത്തിലേക്ക്
എന്‍.സി ഷെരീഫ്
മഞ്ചേരി: പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ താഴേത്തട്ടിലേക്ക് ഇറങ്ങുന്നു. 140 മണ്ഡലങ്ങളിലും നേതാക്കള്‍ പര്യടനം നടത്തി വാര്‍ഡ്തല ഭാരവാഹികളെ നേരില്‍ കാണും.
മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് പാര്‍ട്ടിക്ക് നേരിട്ട കോട്ടങ്ങള്‍ പഠിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.കെ മുനീര്‍ എന്നിവരാണ് ടീം ലീഡര്‍മാര്‍.
കാസര്‍കോട്, വയനാട്, തൃശൂര്‍, കോട്ടയം, കൊല്ലം ജില്ലകളില്‍ നടക്കുന്ന പ്രവര്‍ത്തക സമിതിയില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതി നേരിട്ടെത്തും. കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ ചുമതല ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള ടീമിനാണ്. കണ്ണൂര്‍, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ എം.കെ മുനീര്‍ ചുമതല വഹിക്കും.
പാര്‍ട്ടിക്ക് വേരോട്ടം ഇല്ലാത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും.
ഈ മാസം അവസാനത്തോടെ എല്ലാ ജില്ലകളിലും നേതൃയോഗങ്ങള്‍ ചേരണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ പാര്‍ട്ടിക്ക് ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും സംബന്ധിച്ച സര്‍വേ നടത്തും.
വിവരങ്ങള്‍ ലഭ്യമായ ശേഷം കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള നേതാക്കള്‍ ഓരോ വാര്‍ഡിലേയും ഭാരവാഹികളുമായി സംവദിക്കും. മുഖാമുഖ വര്‍ത്തമാനം എന്ന പേരിലാണ് ഈ പരിപാടി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."