താല്‍ക്കാലികമെങ്കിലും കേരളത്തില്‍ സര്‍ക്കാര്‍ ജോലി നേടാം; ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; KSIDC റിക്രൂട്ടമെന്റ് 2023
താല്‍ക്കാലികമെങ്കിലും കേരളത്തില്‍ സര്‍ക്കാര്‍ ജോലി നേടാം; ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; KSIDC റിക്രൂട്ടമെന്റ് 2023
കേരള സര്‍ക്കാരിന് കീഴില്‍ പി.എസ്.സി പരീക്ഷയില്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലാണ് താല്‍ക്കാലിക റിക്രൂട്ട്‌മെന്റ് വിളിച്ചിരിക്കുന്നത്. സെക്രട്ടേറിയല്‍ എക്‌സിക്യുട്ടീവ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഇലക്ട്രീഷ്യന്‍, ഡിസൈനര്‍, ഗാര്‍ഡ്‌നര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മിനിമം ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരങ്ങളുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
തസ്തിക & ഒഴിവ്
KSIDC ന് കീഴില്‍ Secretarial Executive,System Adminitsrator,Eletcrician,Designer and Gardener എന്നീ തസ്തികകളിലായി അഞ്ച് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തിലുടനീളം വിവിധ സ്ഥലങ്ങളില്‍ നിയമനം നടക്കും.
വിദ്യാഭ്യാസ യോഗ്യത
സെക്രട്ടേറിയല്‍ എക്‌സിക്യുട്ടീവ്
* Cleared ICSI Executive (Intermediate) both groups and registered for Professional (Final) programme.
- കൂടാതെ ICSI ക്ക് കീഴില്‍ 21 മാസത്തെ ട്രെയ്‌നിങ്ങും പൂര്‍ത്തിയാക്കിയിരിക്കണം.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
* ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി+ സി.സി.എന്‍.എ/ REDHAT/ MCSE.
- ബന്ധപ്പെട്ട ട്രേഡില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.
ഇലക്ട്രീഷ്യന്‍
* എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യത.
- കൂടാതെ ഐ.ടി.ഐ ഇലക്ട്രീഷ്യന്‍, ഐ.ടി.ഐ വയര്‍മാന്‍, KGCE- ഇലക്ട്രിക്കല്‍ എന്നിവയിലേതെങ്കിലും പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- ഇലക്ട്രീഷ്യന്‍ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം.
ഡിസൈനര്‍
* ബി.എ ഫൈന്‍ ആര്‍ട്‌സ്/ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ആര്‍ട്‌സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
- ഫോട്ടോ ഷോപ്പ്, ഇല്ലസ്‌ട്രേറ്റര്‍, ഇന്‍ഡിസൈന്‍, കോറല്‍ ഡ്രോ എന്നിവയില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഉണ്ടാവണം.
- ഗ്രാഫിക് ഡിസൈനിങ്ങില്‍ കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
ഗാര്‍ഡ്‌നര്‍
* ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് പൂന്തോട്ടക്കാരന്റെ പോസ്റ്റിലേക്ക് അപേക്ഷിക്കാം.
- ഗാര്‍ഡനിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായപരിധി
എല്ലാ തസ്തികയിലേക്കും 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം
സെക്രട്ടേറിയല്‍ എക്‌സിക്യുട്ടീവ്: 30,000 രൂപ
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍: 30,000 രൂപ
ഇലക്ട്രീഷ്യന്‍: 20,065 രൂപ
ഡിസൈനര്‍: 30,000 രൂപ
ഗാര്‍ഡ്‌നര്‍: 18,390 രൂപ
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്
https://recruitopen.com/cmd/ksidc34.html എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ പൂര്‍ണ്ണമായും വായിച്ച് മനസിലാക്കി വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."