സുസ്മിത ടീച്ചര്‍: ആര്യനാട്ട് ലഹരിക്കടത്തുകേസിലെ ബുദ്ധികേന്ദ്രം?
എറണാകുളം: കാക്കനാട്ടെ ലഹരിക്കടത്തുകള്‍ക്ക് സാമ്പത്തിക സഹായം,പദ്ധതി തയാറാക്കല്‍ തുടങ്ങിയവക്ക് നേതൃത്വം നല്കിയ സുസ്മിതി ടീച്ചര്‍ എക്സൈസ് കെണിയിലായി. കൊച്ചി സ്വദേശിനി യാണ് സുസ്മിത ഫിലിപ്പ്. കൊച്ചിയിലെ വലിയ തോതിലുള്ള മയക്കുമരുന്ന് വില്പനക്ക് നേതൃത്വം കൊടുത്തയാള്‍ സുസ്മിതയാകാമെന്നാണ് അന്വേഷണ സംഘങ്ങള്‍ നല്കുന്ന സൂചന. കൂടുതല്‍ പേര് പിടിയിലാകാന്‍ ഉണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആദ്യം പിടിയിലായ കേസിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് വന്‍തുകകള്‍ സുസ്മിത അയച്ചിരുന്നു. ഗൂഗിള്‍ പേയിലൂടെയും മറ്റുമായിരുന്നു ഇത്. മയക്കുമരുന്നു സംഘങ്ങള്‍ക്കിടയില്‍ സുസ്മിത അറിയപ്പെട്ടിരുന്നത് ടീച്ചര്‍ എന്നാണ്. 12 പ്രതികള്‍ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ ചിലരുടെ ഫോണിലേക്ക് ശ്രീലങ്കയില്‍നിന്നടക്കം കോളുകള്‍ എത്തിയിട്ടുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇത്തവണ ഒരു കിലോ എം.ഡി.എം.എയും അറസ്റ്റിലാവുമ്പോള്‍ ഇവരുടെ പക്കലുണ്ടായിരുന്നു. 11 കോടിയുടെ ലഹരിയാണ് കൊച്ചിയില്‍ പിടികൂടിയത്. ചെന്നൈയില്‍ നിന്നായിരുന്നു മയക്കുമരുന്ന് എത്തിച്ചതെന്ന് പിന്നീട് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."