പയ്യന്നൂരില്‍ കയ്യൂര്‍ സമരസേനാനിയുടെ മകളുടെ വീടിനു കല്ലേറ്
പയ്യന്നൂര്‍: കയ്യൂര്‍ സമരസേനാനി കോറോത്തെ എന്‍.എന്‍ നാരായണ വാര്യരുടെ മകളുടെ വീടിനു നേരെ കല്ലേറ്. മുതിയലത്തെ ബാലകൃഷ്ണ വാര്യരുടെ ഭാര്യ ഭാനുമതി വാരസ്യാര് താമസിക്കുന്ന വീടിനു നേരെയാണ് കല്ലേറുണ്ടായത്. ഇവരുടെ മകന് കെ.വി മുരളീകൃഷ്ണന് ബി.ജെ.പി പ്രവര്‍ത്തകനാണ്. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന് വേണുഗോപാലന്റെ ഉടമസ്ഥതയിലാണ് വീട്. മുരളീകൃഷ്ണനും ഇവിടെയാണ് താമസം. ഇതാണ് വീടിനു നേരെയുള്ള അക്രമത്തിന് കാരണമെന്നാണ് സൂചന. പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ ക്ഷേത്രത്തിലെ കഴക പ്രവൃത്തിയെടുത്തുവരികയാണ് മുരളീകൃഷ്ണന്. കഴിഞ്ഞദിവസം രാത്രി 11ഓടെയാണ് സംഭവം.
രണ്ട് ബൈക്കുകളിലായി എത്തിയവരാണ് കല്ലെറിഞ്ഞതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപെട്ടു. പയ്യന്നൂര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."