HOME
DETAILS

ബി.ജെ.പിയില്‍ തര്‍ക്കത്തിന് അയവില്ല; മൂന്നിടത്തെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു

  
backup
December 09 2023 | 02:12 AM

announcement-of-three-chief-ministers-is-delayed-in-where-bjp-win

ബി.ജെ.പിയില്‍ തര്‍ക്കത്തിന് അയവില്ല; മൂന്നിടത്തെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു

ന്യൂഡല്‍ഹി• മുതിര്‍ന്ന നേതാക്കളുടെ ഇടപെടല്‍ കാരണം മൂന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡും വിവിധ സംസ്ഥാനങ്ങളിലെ ചുമതലയുള്ള നേതാക്കളും ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ച നടത്തിയെങ്കിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പേരുകളില്‍ സമവായമെത്താന്‍ കഴിഞ്ഞില്ല.

മധ്യപ്രദേശില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അനുയായികള്‍. പാര്‍ട്ടിയെ ഭൂരിപക്ഷമുയര്‍ത്തി അധികാരത്തുടര്‍ച്ചയിലേക്ക് എത്തിച്ച മുഖ്യമന്ത്രിക്ക് ഒരവസരം കൂടി നല്‍കണമെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം എം.എല്‍.എമാരുടെയും അഭിപ്രായം. എന്നാല്‍ കേന്ദ്ര നേതൃത്വം ഇത് അംഗീകരിക്കാനിടയില്ല. മൂന്ന് സംസ്ഥാനത്തും പുതുമുഖങ്ങളെ പരീക്ഷിക്കണമെന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. കഴിഞ്ഞദിവസം മന്ത്രിസഭയില്‍ നിന്ന് രാജിവച്ച നരേന്ദ്രസിങ് തോമര്‍, പ്രഹ്ലാദ്‌സിങ് പട്ടേല്‍ എന്നിവരില്‍ ഒരാളെ പരിഗണിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം. രാജസ്ഥാനില്‍ വസുന്ധരെ രാജെ സിന്ധ്യയും മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ നടത്തുകയാണ്. ഛത്തീസ്ഗഡില്‍ മുന്‍മുഖ്യമന്ത്രി രമണ്‍സിങിനു വേണ്ടി എം.എല്‍.എമാരില്‍ ചിലര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

അതിനിടെ മൂന്ന് സംസ്ഥാനങ്ങളിലെക്ക് ബി.ജെ.പി നിരീക്ഷകരെ നിയോഗിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡ്യേ, വിനോദ് താവ്‌ഡെ എന്നിവരാണ് രാജസ്ഥാനിലെ നിരീക്ഷകര്‍. ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ഒ.ബി.സി മോര്‍ച്ച നേതാവ് കെ. ലക്ഷ്ണ്‍, ബി.ജെ.പി ദേശീയ സെക്രട്ടറി ആശ ലക്ര എന്നിവരാണ് മധ്യപ്രദേശിലെ നിരീക്ഷകന്‍മാര്‍. കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടെ, സര്‍ബാനന്ദ സോനോവാള്‍, ദുഷ്യന്ത് കുമാര്‍ എന്നിവരാണ് ഛത്തീസ്ഗഡിലെ നിരീക്ഷകന്‍മാര്‍. മൂന്ന് സംസ്ഥാനങ്ങളിലെയും എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് അഭിപ്രായം സ്വരൂപിക്കലാണ് നിരീക്ഷകരുടെ നിയോഗം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago