HOME
DETAILS
MAL
യു.പിയിലെത്തിയിട്ടും മോദിക്ക് മിണ്ടാട്ടമില്ല
backup
October 06 2021 | 03:10 AM
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലേഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഓടിച്ചുകയറ്റി കൊന്ന സംഭവത്തില്‍ പ്രതികരിക്കുകയോ അനുശോചിക്കുകയോ ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി അദ്ദേഹം ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നെങ്കിലും വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്തിയില്ല.
പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങളും നടന്നു. എന്നാല്‍, ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ മാത്രമായി ചിലര്‍ വാ തുറക്കുന്നുണ്ടെന്നും യു.പിയിലെ വികസങ്ങള്‍ കണ്ട് അവരൊക്കെ സ്തംഭിച്ചുപോവുകയാണെന്നുമാണ് ഇവിടെ വീടുകളുടെ കൈമാറ്റച്ചടങ്ങില്‍ സംസാരിച്ച മോദി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."