മൂന്ന് സെക്കന്റിന്റെ അശ്രദ്ധ; തുടർച്ചയായി ട്രാഫിക് തെറ്റിച്ച വാഹനം വരുത്തിയത് വൻഅപകടം; കാത്തിരിക്കുന്നത് ഭീമൻ പിഴ
മൂന്ന് സെക്കന്റിന്റെ അശ്രദ്ധ; തുടർച്ചയായി ട്രാഫിക് തെറ്റിച്ച വാഹനം വരുത്തിയത് വൻഅപകടം; കാത്തിരിക്കുന്നത് ഭീമൻ പിഴ
അബുദാബി: ഡ്രൈവിംഗ് സമയത്തെ ഒരു നിമിഷത്തെ അശ്രദ്ധ മതി നമ്മുടെയെല്ലാം ജീവിതത്തിൽ വലിയ അപകടങ്ങൾ വിളിച്ചുവരുത്താൻ. അശ്രദ്ധയ്‌ക്കൊപ്പം ട്രാഫിക് നിയമ ലംഘനം കൂടി ആയാലോ. അബുദാബിയിൽ മൂന്ന് സെക്കൻഡിനുള്ളിൽ ഒന്നിലധികം ട്രാഫിക് നിയമങ്ങൾ ലംഘിച്ച്, അശ്രദ്ധമായി എമിറേറ്റിലെ തിരക്കേറിയ കവലയിൽ ഉണ്ടാക്കിയത് ആരെയും പേടിപ്പെടുത്തുന്ന അപടകമാണ്.
അബുദാബി പോലീസ് വെള്ളിയാഴ്ച പങ്കിട്ട ഞെട്ടിക്കുന്ന വീഡിയോയിൽ, ഒരു കറുത്ത എസ്‌യുവി തെറ്റായി തിരിയുകയും പിന്നീട് ചുവന്ന സിഗ്നൽ ലൈറ്റ് മറികടക്കുകയും ചെയ്യുന്നു. ഇതേസമയം എതിർവശത്ത് നിന്നും വാഹനത്തിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
എന്താണ് തെറ്റ് സംഭവിച്ചതെന്ന് വീഡിയോ ക്ലിപ്പ് വ്യക്തമായി കാണിച്ചു. ആദ്യം, എസ്‌യുവി "നേരെ പോകുക" എന്ന് അടയാളപ്പെടുത്തിയ ഒരു പാതയിലായിരുന്നു പോയിരുന്നത്. പക്ഷെ പെട്ടെന്ന് അത് ഇടത്തേക്ക് തിരിഞ്ഞു. രണ്ടാമതായി, സിഗ്നൽ ചുവപ്പായിരിക്കുമ്പോൾ അത് മറ്റൊരു റോഡിലേക്ക് എതിർവശത്ത് കൂടി കയറി. ഒന്നിലധികം നിയമലംഘനങ്ങൾ ക്ലിപ്പിൽ കാണാമെങ്കിലും, അശ്രദ്ധമായ ഡ്രൈവിംഗ് ആണ് അപകടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അബുദാബി പൊലിസ് പറഞ്ഞു.
“ഡ്രൈവർ റോഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. മറ്റ് കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയതായി തോന്നുന്നു” പൊലിസ് അതോറിറ്റി റിപ്പോർട്ടിൽ പറഞ്ഞു.
അശ്രദ്ധമായ ഡ്രൈവിംഗ് എന്ന് പറയുന്നത് പലപ്പോഴും ഒരാളുടെ ഫോൺ ഉപയോഗിക്കുന്നത്, സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യുക, ഒരു കോൾ ചെയ്യുക, അല്ലെങ്കിൽ ഫോട്ടോകൾ എടുക്കൽ എന്നിങ്ങനെയാണ്. ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും അപകടങ്ങളിലേക്കും നയിക്കുന്നു ഇത്തരം ഡ്രൈവിംഗ് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കാവുന്ന ട്രാഫിക് കുറ്റകൃത്യമാണിത്.
അതേസമയം, വീഡിയോയിലെ വാഹനമോടിക്കുന്നയാൾ 1,000 ദിർഹം റെഡ് സിഗ്നൽ മറികടന്നതിന് പിഴയായി നൽകേണ്ടി വരും. 12 ബ്ലാക്ക് പോയിന്റുകൾ, 30 ദിവസത്തെ വാഹനം കണ്ടുകെട്ടൽ എന്നിവയ്‌ക്കൊപ്പമാണിത്. അബുദാബിയിലെ ട്രാഫിക് നിയമങ്ങൾ അനുസരിച്ച് എസ്‌യുവി പുറത്തിറക്കാൻ ഡ്രൈവർ 50,000 ദിർഹം പിഴ അടയ്‌ക്കേണ്ടി വരും. മൂന്ന് മാസത്തിനകം പിഴയടച്ചില്ലെങ്കിൽ വാഹനം ലേലം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."