HOME
DETAILS
MAL
എസ്.ബി.ഐ പ്രൊബേഷനറി ഓഫിസര്‍: 2,056 ഒഴിവ്
backup
October 06 2021 | 03:10 AM
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്.ബി.ഐ പ്രൊബേഷണറി ഓഫിസര്‍ തസ്തികയിലെ നിയമനത്തിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. എസ്.ബി.ഐ പി.ഒ പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ യെശ.രീ.ശി സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രിലിമിനറി, മെയിന്‍സ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായിരിക്കും പരീക്ഷ. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരിക്കും പരീക്ഷ. തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല.
ആകെ 2056 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പട്ടിക ജാതി 324, പട്ടിക വര്‍ഗം 162, ഒ.ബി.സി 560, ഇ.ഡബ്ലിയു.എസ് 200, ജനറല്‍ വിഭാഗം 810 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ജനറല്‍ വിഭാഗക്കാര്‍ക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസില്ല.
21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഇന്ത്യന്‍ പൗരനായിരിക്കണം. നേപ്പാള്‍, ഭൂട്ടാന്‍ പൗരത്വമുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ജനറല്‍ വിഭാഗക്കാര്‍ക്ക് നാലു തവണ പരീക്ഷയെഴുതാം. സംവരണ വിഭാഗക്കാര്‍ക്ക് ഏഴു അവസരം ലഭിക്കും.
ലോജിക്കല്‍ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയടങ്ങിയതാണ് പരീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."