പിടിച്ചെടുത്ത സ്പൈസ് ജെറ്റ് വിമാനം വിട്ടുനല്‍ക്കാൻ ദുബൈ കോടതിയുടെ ഉത്തരവ്
ദുബൈ: നിയമവ്യവസ്ഥകൾ തെറ്റിച്ചതിന്റെ പേരില്‍ ദുബൈയില്‍ പിടിച്ചുവെച്ച സ്പൈസ് ജെറ്റ് വിമാനം വിട്ടുനല്‍കാന്‍ ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡിഐഎഫ്സി) കോടതിയുടെ ഉത്തരവ്. ഇന്ത്യന്‍ വിമാന കമ്പനിക്ക് നിയമപരമായ ചെലവുകള്‍ നല്‍കാനും കോടതി പ്രഖ്യാപ്പിച്ചു. വിമാനം തടഞ്ഞുവച്ചതിന്റെ പേരില്‍ കമ്പനിക്കുണ്ടായ നഷ്ടം പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചതായും സ്പൈസ് ജെറ്റ് അറിയിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തിലാണ് ദുബൈ വേള്‍ഡ് സെന്ററിലെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം തടഞ്ഞുവച്ചത്. VT-SLM ഉള്ള വിമാനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചില എഞ്ചിനുകളുമായി ബന്ധപ്പെട്ട് ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതി ഒക്ടോബര്‍ 30ന് പുറപ്പെടുവിച്ച ഫ്രീസിങ് ഓര്‍ഡറിനെ തുടര്‍ന്നായിരുന്നു ഇത്.
ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയില്‍ കഴിഞ്ഞ വ്യാഴാഴ്ച (ഡിസംബര്‍ ഏഴ്) നടന്ന വാദംകേള്‍ക്കലിനു ശേഷമാണ് സ്പൈസ്ജെറ്റിന് അനുകൂലമായി ഉത്തരവുണ്ടായതെന്നും എയര്‍ലൈന്‍ പ്രസ്താവനയില്‍ അവകാശപ്പെട്ടു. ദുബൈ വേള്‍ഡ് സെന്ററില്‍ നിന്ന് പുറപ്പെടുന്നതുള്‍പ്പെടെ വിമാനം പ്രവര്‍ത്തിപ്പിക്കുന്നതില്‍ നിന്ന് സ്‌പൈസ് ജെറ്റിനെ പരിമിതപ്പെടുത്തുന്ന ഡിഐഎഫ്സി കോടതിയുടെ ഒരു ഉത്തരവും നിലിവിലില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."