നീലേശ്വരത്തെ ഹോട്ടലുകളില്‍ വ്യാപക പരിശോധന പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു
നീലേശ്വരം: നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുല്‍കരീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇന്ത്യന്‍ റസ്റ്റോറന്റ്, രാംസണ്‍ ഹോട്ടല്‍, കേരള ഹോട്ടല്‍, പരിപ്പുവട വിഭവശാല എന്നിവിടങ്ങളില്‍ നിന്നാണു പഴകിയതും മനുഷ്യോപയോഗത്തിനു പറ്റാത്തതുമായ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്.
ഇവ പിന്നീട് നശിപ്പിച്ചു. സിറ്റി ഹോട്ടല്‍, വസന്തവിഹാര്‍, ശ്രീകൃഷ്ണവിലാസം എന്നിവയ്ക്കു കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടിസ് നല്‍കുകയും ചെയ്തു.
തുടര്‍ന്നും പരിശോധന കര്‍ശനമാക്കാനാണു തീരുമാനം. പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത ഹോട്ടലുടമകള്‍ക്കെതിരേ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നു നഗരസഭാ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."