HOME
DETAILS

ആഗോള വിനോദ നഗരമാകാൻ ‘ഖിദ്ദിയ’

  
backup
December 10 2023 | 02:12 AM

khiddia-to-become-global-entertainment-city

റിയാദ്: ലോകത്തെ വിനോദ, കായിക, സാംസ്കാരിക രംഗങ്ങളിൽ സമീപഭാവിയിൽ ഏറ്റവും പ്രമുഖ നഗരമായി ‘ഖിദ്ദിയ’ മാറുമെന്ന് സഊദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. തലസ്ഥാനമായ റിയാദിന് സമീപം നിർമാണം പൂർത്തിയാകുന്ന പദ്ധതിയുടെ ആഗോള ബ്രാൻഡിങ് നടപടി സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഈ നഗരം രാജ്യത്തിെൻറ ആഗോളസ്ഥാനത്തെയും സ്വന്തം സമ്പദ്‌വ്യവസ്ഥയെയും ക്രിയാത്മകമായി പ്രതിഫലിപ്പിക്കും.

റിയാദിൻറെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും നഗരവാസികളുടെ ജീവിത നിലവാരം ഉയർത്താനും ലോകത്തിലെ ഏറ്റവും വലിയ 10 നഗരങ്ങളിലൊന്നാക്കി മാറ്റാനും ഖിദ്ദിയ വലിയ പങ്കുവഹിക്കും. ഖിദ്ദിയ പദ്ധതിക്ക് വേണ്ടിയുള്ള ഗുണപരമായ നിക്ഷേപം ‘വിഷൻ 2030 ന്റെ സംരംഭങ്ങളിൽ ഒന്നാണ്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും സഊദി യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നുവെന്നും കിരീടാവകാശി പറഞ്ഞു.

വിനോദം, കായികം, സാംസ്കാരിക തലങ്ങളിൽ ആസ്വാദ്യകരമായ അനുഭവങ്ങൾ സന്ദർശകർക്ക് ഖിദ്ദിയ നഗരം പകർന്നുനൽകും. 360 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആറ് ലക്ഷം കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് നഗരം. ആറ് ലക്ഷത്തിലധികം ആളുകൾക്ക് ഇവിടെ താമസിക്കാനാകും. 3.25 ലക്ഷം തൊഴിലവസരങ്ങളുണ്ടാവും. ഇത് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഏകദേശം 135 ശതകോടി സഊദി റിയാലിന്റെ വർധനവ് കൈവരിക്കും. ലോകോത്തരമായ നിരവധി ലാൻഡ്‌മാർക്കുകളും അതുല്യമായ സ്വഭാവമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ്. ഖിദ്ദിയ നഗരം പ്രതിവർഷം 4.8 കോടി സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിനോദ നഗരമാണിതെന്നും കിരീടാവകാശി പറഞ്ഞു.

റിയാദ് നഗരമധ്യത്ത് നിന്ന് 40 മിനിറ്റ് അകലെ തുവൈഖ് മലനിരകളുടെ ഹൃദയഭാഗത്താണ് ഖിദ്ദിയ പദ്ധതി പ്രദേശം. പ്രകൃതിദത്ത ലാൻഡ്‌മാർക്കുകളുടെയും അതുല്യമായ പാരിസ്ഥിതിക സമ്പത്തിെൻറയും അസാധാരണമായ കാഴ്ചകളാണ് ഇതിെൻറ സവിശേഷത. ഇലക്ട്രോണിക് ഗെയിമുകൾക്കായുള്ള ആഗോള ആസ്ഥാനമായിരിക്കും ഇത്. ഒപ്പം മോട്ടോർ സ്പോർട്സിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാവും. ഫോർമുല വൺ റേസിങ് ട്രാക്ക്, രണ്ട് ഗോൾഫ് കോഴ്സുകൾ, ലോകത്തിലെ ഏറ്റവും വലിയ ഒളിമ്പിക് മ്യൂസിയം ഉൾക്കൊള്ളുന്ന ഫുട്ബോൾ സ്പോർട്സ് സിറ്റി, സിക്സ് ഫ്ലാഗ്സ് തീം പാർക്ക്, വാട്ടർ തീം പാർക്ക് എന്നിവയും ഈ വിനോദ നഗരത്തിലുണ്ടാവും. ഇതിൽ ചിലതെല്ലാം അടുത്ത രണ്ട് വർഷത്തിനുള്ളിൽ തുറക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago