കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പണം കണ്ടെടുത്തു
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പണം വീണ്ടെടുത്ത് ചാലക്കുടി കുറ്റിച്ചിറ സ്വദേശി ഷിന്റോ 1.40 ലക്ഷം രൂപ പൊലിസില്‍ ഹാജരാക്കി.
പ്രതി ദീപ്തി ഇയാള്‍ക്ക് കടമായി നല്കിയതായിരുന്നു തുക. ഈ തുക ഷിന്റോയ്ക്ക് കൈമാറിയ വിവരവും ദീപ്തി തന്നെയാണ് പൊലിസിനെ അറിയിച്ചത്. കൊടകര കള്ളപ്പണക്കേസില്‍ മൂന്ന് കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രതികള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച പണം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ പൊലിസ്.
കഴിഞ്ഞ ഏപ്രില്‍ മൂന്നിന് കാറില്‍ കൊണ്ടുപോവുകയായിരുന്ന മൂന്നര കോടി രൂപ കൊടകര ദേശീയപാതയില്‍ വച്ച് ക്രിമിനല്‍ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മൂന്നര കോടിയില്‍ ഇതുവരെ കണ്ടെത്തിയത് 1 കോടി 47 ലക്ഷം രൂപയാണ് ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."