കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് രാഹുലും പ്രിയങ്കയും മടങ്ങി
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാത്രി ഒമ്പതരയോടെയാണ് ഇരുവരും കുടുംബങ്ങളെ കണ്ടത്.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍സിങ് ചന്നി, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു.
തടസങ്ങളെ പ്രതിഷേധം കൊണ്ട് നേരിട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥലത്തെത്തിയത്. പാലിയയിലെ നോവാ ഗ്രാമത്തിലെ കര്‍ഷകരുടെ വീടുകളിലെത്തി സന്ദര്‍ശിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശ് പൊലിസിന്റെ കരുതല്‍ തടങ്കലില്‍ നിന്ന് വിട്ടയച്ച പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ലഖിംപൂരിലെത്തിയത്. ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ യു.പി സര്‍ക്കാറിന്റെ നിലപാട്.
പ്രതിഷേധത്തെതുടര്‍ന്നാണ് ഇരുവര്‍ക്കും സ്ഥലം സന്ദര്‍ശിക്കാന്‍ യു.പി സര്‍ക്കാര്‍ അനുമതി നല്‍കിയത്. കര്‍ഷക കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."