സിറ്റി വിജയവഴിയില്‍; എവര്‍ട്ടനോട് തോറ്റ് ചെല്‍സി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. ഒരുഗോളിന് പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയ സിറ്റി 2-1ന് ദുര്‍ബലരായ ലൂട്ടണ്‍ ടൗണിനെ കീഴടക്കി. അതേസമയം, കരുത്തരായ ചെല്‍സിയുടെ ദുര്‍ഗതി തുടരുന്നു. സ്വന്തം തട്ടകത്തില്‍ ചെല്‍സിയെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് മുക്കിയ എവര്‍ട്ടന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയം കുറിച്ചു. 54ാം മിനിറ്റില്‍ അബ്ദുല്ലായേ ദൗകോറും ഇഞ്ചുറി ടൈമില്‍ പകരക്കാരനായിറങ്ങിയ ലൂയിസ് ഡോബിനുമാണ് ചെല്‍സിയുടെ പ്രതീക്ഷകള്‍ തകര്‍ത്ത് നിറയൊഴിച്ചത്. 16 കളികളില്‍ കേവലം 19 പോയന്റുമായി പോയന്റ് പട്ടികയില്‍ 12ാം സ്ഥാനത്താണ് ചെല്‍സി. 13 പോയന്റുമായി എവര്‍ട്ടന്‍ 17ാമതാണ്.
ലൂട്ടണ്‍ ടൗണിന്റെ തട്ടകമായ കെനില്‍വര്‍ത്ത് റോഡില്‍ ജയമില്ലാത്ത നാലു തുടര്‍മത്സരങ്ങള്‍ക്കുശേഷം മാഞ്ചസ്റ്റര്‍ സിറ്റി കഷ്ടിച്ച് കരകയറുകയായിരുന്നു. 16 കളികളില്‍ 33 പോയന്റുമായി സിറ്റി നാലാം സ്ഥാനത്ത് തുടരുന്നു. 37 പോയന്റുള്ള ലിവര്‍പൂള്‍ ആണ് ഒന്നാമത്. 36 പോയന്റുമായി ആഴ്‌സനല്‍ രണ്ടാം സ്ഥാനത്തും 35 പോയന്റുമായി ആസ്റ്റണ്‍ വില്ല മൂന്നാം സ്ഥാനത്തുമാണ്. കവേലം ഒമ്പതു പോയന്റുമായി ലൂട്ടണ്‍ 18ാം സ്ഥാനത്താണുള്ളത്.
സിറ്റി വിജയവഴിയില്‍; എവര്‍ട്ടനോട് തോറ്റ് ചെല്‍സി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."