HOME
DETAILS

അപൂര്‍വരോഗം: പൊതുഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

  
backup
October 07 2021 | 05:10 AM

48645963-2

 


കൊച്ചി: അപൂര്‍വരോഗ ബാധിതര്‍ക്കുവേണ്ടിയുള്ള പൊതുഫണ്ട് ശേഖരണം നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു സര്‍ക്കാരിനോട് ഹൈക്കോടതി.
ഇത്തരത്തിലുള്ള ഫണ്ട് ശേഖരണം നിരീക്ഷിക്കുന്നതിനു സംവിധാനങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അപൂര്‍വ രോഗമുള്ളവര്‍ക്കുവേണ്ടി സംസ്ഥാനത്ത് പലതവണ ഫണ്ട് ശേഖരണം നടന്നിട്ടുണ്ട്. വ്യക്തികളുടെ പ്രവര്‍ത്തനം പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും കോടതി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്ന പരസ്യപ്രചാരണങ്ങളിലൂടെയാണ് പൊതുഫണ്ട് ശേഖരണം. ഇങ്ങനെ ലഭിക്കുന്ന ഫണ്ടിന്റെ വിനിയോഗത്തില്‍ കൃത്യതയില്ലാത്തതാണ് പ്രധാന പ്രശ്‌നമെന്നും കോടതി നിരീക്ഷിച്ചു. അപൂര്‍വരോഗ ബാധിതര്‍ക്കുവേണ്ടി ശേഖരിക്കുന്ന ഫണ്ട് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മങ്കട മണ്ഡലത്തില്‍ സ്‌പൈനല്‍ മസ്‌കുലര്‍ രോഗം(എസ്.എം.എ) ബാധിച്ച കുട്ടിക്കുവേണ്ടി 18 കോടി രൂപ ശേഖരിച്ചിരുന്നുവെങ്കിലും കുട്ടി മരണപ്പെട്ടു. ഈ കുട്ടിക്കായുള്ള ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് മങ്കട എം.എല്‍.എ മഞ്ഞളാംകുഴി അലിയെ കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തിരുന്നു. കുട്ടിക്കുവേണ്ടി ശേഖരിച്ച തുകയില്‍ രണ്ടു കോടി രൂപ വച്ച് രോഗബാധിതരായ ആറു കുട്ടികള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചതായും കോടതി അനുമതി നല്‍കണമെന്നും മഞ്ഞളാംകുഴി അലിയുടെ അഭിഭാഷകന്‍ പി.എ മുഹമ്മദ് ഷാ കോടതിയില്‍ ആവശ്യപ്പെട്ടു. ഉത്തരവുണ്ടാകുന്നതുവരെ ശേഖരിച്ച ഫണ്ട് കൈമാറരുതെന്നു കോടതി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  20 days ago