പാലക്കാട് നാലു വയസ്സുകാരനെ കഴുത്തു ഞെരിച്ച് കൊന്നു; കൊല നടത്തിയത് പിതൃ സഹോദരന്റെ ഭാര്യയെന്ന് നിഗമനം, യുവതിയും ഗുരുതരാവസ്ഥയില്‍
പാലക്കാട് നാലു വയസ്സുകാരനെ കഴുത്തു ഞെരിച്ച് കൊന്നു; കൊല നടത്തിയത് പിതൃ സഹോദരന്റെ ഭാര്യയെന്ന് നിഗമനം, യുവതിയും ഗുരുതരാവസ്ഥയില്‍
പാലക്കാട്: നാലു വയസുകാരനെ കൊലപ്പെടുത്തി പിതൃസഹോദരന്റെ ഭാര്യ. പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ മധുസൂദനന്‍-ആതിര ദമ്പതികളുടെ മകന്‍ ഋത്വിക് ആണു മരിച്ചത്. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം എന്നാണ് റിപ്പോര്‍ട്ട്. മധുസൂദനന്റെ സഹോദരന്‍ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തിദാസ് ആണ് കൃത്യം നടത്തിയതെന്നും സൂചന. ഇവരെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചികരിക്കുകയാണ്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിലും കയ്യിലും മുറിവേറ്റ നിലയിലായിരുന്നു ഇവര്‍. ഇവര്‍ സ്വയം മുറിപ്പെടുത്തിയതാണെന്നാണ് നിഗമനം.
ഇന്നലെ രാത്രി 10 മണിയോടെയാണു സംഭവം. രാത്രി മധുസൂദനന്റെ അമ്മയ്ക്കു സുഖമില്ലാത്തതിനെ തുടര്‍ന്ന് വീട്ടിലുള്ളവരെല്ലാം ആശുപത്രിയില്‍ പോയതായിരുന്നു. ഈ സമയത്ത് ഋത്വികിനെയും ബാലകൃഷ്ണന്റെ മകളെയും ഉറങ്ങാനായി വീട്ടിലാക്കി. ദീപ്തിദാസ് ആണ് വീട്ടിലുണ്ടായിരുന്നത്.
രാത്രി പത്തോടെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് ഇളയമകളാണു പിറകുവശത്തെ വാതില്‍ തുറന്നുകൊടുത്തത്. ഈ സമയത്താണു കുട്ടിയെ ബോധരഹിതനായ നിലയിലും തൊട്ടടുത്ത് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ദീപ്തിദാസിനെ ചോരവാര്‍ന്നു കിടക്കുന്നതായും കണ്ടെത്തിയത്.
ഉടന്‍തന്നെ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഋത്വിക് മരിച്ചതായി സ്ഥിരീകരിച്ചു. ദീപ്തിദാസിനെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണു വിവരം. ഇവര്‍ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നുവെന്നും പൊലിസ് പറയുന്നുണ്ട്. കൊലപാതകകാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."