ഗവ. പ്രസില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിക്കുന്നു
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ കുളപ്പുള്ളി ഗവ. പ്രസില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിക്കുന്നതായി ആക്ഷേപം. ഉപയോഗമല്ലാത്ത ഉപകരണങ്ങള്‍ക്കു പുറമെ വിവിധ പ്രസിദ്ധീകരണങ്ങളും നശിക്കുകയാണ്. ലെറ്റര്‍ പ്രസിന്റെ ഉപകരണങ്ങളാണ് നശിക്കുന്നവയില്‍ ഏറെയും.
ഓഫ്‌സെറ്റ് മെഷിനിലാണ് ഇപ്പോള്‍ പ്രിന്റിങ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഫോമുകള്‍ ഇവിടെയാണ് പ്രസിദ്ധീകരിക്കുന്നത്. പൊലിസ്, റവന്യു, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളിലേക്കുള്ള ഫോമുകളാണ് ഇവിടെ അച്ചടിക്കുന്നത്.
ഓഫ്‌സെറ്റ് പ്രിന്റിങ് എത്തിയതോടെ ലെറ്റര്‍ പ്രസിന്റെ ഉപകരണങ്ങള്‍ മറ്റൊന്നിനും ഉപയോഗിക്കാനും കഴിയില്ല. ഇവ ലേലം ചെയ്തു വില്‍ക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നീക്കവും കാണുന്നില്ല. അതേ സമയം അടുത്ത വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ഈ പ്രസിലാണ് അച്ചടിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."