HOME
DETAILS

അപകട ഭീഷണിയുളള മരങ്ങള്‍ പരിശോധനക്ക് ശേഷം നീക്കുക: ജില്ലാ വികസന സമിതി

  
backup
August 28 2016 | 01:08 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3%e0%b4%b3-%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

 

പാലക്കാട്: ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന മരങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൃത്യമായ പരിശോധനക്കു ശേഷം മരങ്ങള്‍ വെട്ടി നീക്കാന്‍ പാടുള്ളൂവെന്ന് ജില്ല വികസന സമിതി. ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ പരാതികളില്‍ നടപടി സ്വീകരിച്ചപ്പോള്‍ ഭീഷിണിയില്ലാത്ത നല്ല മരങ്ങള്‍ ഉള്‍പ്പെടെ വെട്ടി മാറ്റിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വികസന സമിതിയില്‍ ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്.
എം.ബി രാജേഷ് എം.പി, വി.ടി ബല്‍റാം എം.എല്‍.എ തുടങ്ങിയവരാണ് ഇക്കാര്യം മുന്നോട്ട് വെച്ചത്. ഇക്കാര്യത്തില്‍ കരാറുകാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കാത്ത വിധം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാവണം നടപടി വേണ്ടത്. പരാതിയുമായി ബന്ധപ്പെട്ട മരങ്ങള്‍ ജീവനും സ്വത്തിനും ഭീഷിണിയുണ്ടെന്ന് ആര്‍.ഡി.ഒയുടേയും സബ്കലക്ടറുടെയും ഉറപ്പിന്റെ അടിസ്ഥാനത്തിലാവണം നീക്കം ചെയ്യേണ്ടതെന്ന് ജില്ല കലക്ടര്‍ പി.മേരിക്കുട്ടി സോഷ്യല്‍ഫോറസ്ട്രി, പി.ഡബ്യൂ.ഡി റോഡ്‌സ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ആനമൂളിയില്‍ നിരന്തരമുളള കാട്ടാനശല്യം പ്രതിരോധിക്കാന്‍ സോളാര്‍-ബയോ ഫെന്‍സിങ്, ട്രെഞ്ചിങ് എന്നീ സാങ്കേതിക വിദ്യകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംയുക്തമായി പരീക്ഷിക്കാന്‍ എം.ബി രാജേഷ് എം.പി യോഗത്തില്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒയോട് നിര്‍ദേശിച്ചു.
ജില്ലയില്‍ കൃഷിക്കനുസൃതമായി ജലലഭ്യത ഉറപ്പാക്കാനും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നബാര്‍ഡിന് നല്‍കിയ പ്രപ്പോസലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കാനും ജലസേചന വകുപ്പ് അധികൃതരോട് എം.ബി രാജേഷ് എം.പി, കെ. കൃഷ്ണന്‍ കുട്ടി എം.എല്‍.എ എന്നിവര്‍ ആവശ്യപ്പെട്ടു.
വിവിധ താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അഭാവം ജനപ്രതിനിധികളുടെ സഹകരണത്തോടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തി പരിഹരിക്കാന്‍ യോഗം ഡി.എം.ഒയോട് നിര്‍ദേശിച്ചു.
പൊടിയിട്ട് നികത്തികൊണ്ടുളള താല്‍ക്കാലിക റോഡ് നിര്‍മാണത്തിന് ശാശ്വതമായ ബദല്‍മാര്‍ഗം സ്വീകരിക്കണമെന്ന് പി.ഡബ്യു.ഡി റോഡ്‌സ് അധികൃതരോട് മുഹമ്മദ് മുഹസിന്‍, വി.ടി.ബല്‍റാം എം.എല്‍.എമാര്‍ നിര്‍ദേശിച്ചു.
ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ക്കായുളള അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് യോഗത്തില്‍ പി.കെ ശശി എം.എല്‍.എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പി.ഡബ്യു.ഡി-റവന്യു അധികൃതര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി.
ഐ.ഐ.ടിക്ക് ബാക്കി സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാരത്തിന് ഉടന്‍ സ്ഥലം ഉടമകളുടെ യോഗം വിളിക്കണമെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു.
ജില്ലയില്‍ മഴ നിഴല്‍ പ്രദേശമായ വടകരപ്പതി, എരുത്തിയാമ്പതി, കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഏകദേശം 145 ഏക്കറോളം വരുന്ന എരുത്തിയാമ്പതി ഐ.സ്.ഡി ഫാം കേന്ദ്രീകരിച്ച് ഒരു ഗവേഷണ കേന്ദ്രം ആരംഭിക്കണമെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ട് കെ.കൃഷ്ണന്‍കുട്ടി അവതരിപ്പിച്ച പ്രമേയം കെ.ഡി പ്രസേനന്‍ എം.എല്‍.എ പിന്താങ്ങി.
.കലക്ട്രറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.ബി. രാജേഷ് എം.പി, എം.എല്‍.എമാരായ കെ. കൃഷ്ണന്‍കുട്ടി, പി.കെ. ശശി, കെ.ഡി. പ്രസേനന്‍, ബി.ടി. ബല്‍റാം, മുഹമ്മദ് മുഹ്‌സിന്‍, സബ് കലക്ടര്‍ പി.ബി നൂഹ്, എ.ഡി.എം എസ് വിജയന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ നിർത്തിയിട്ട ലോറിക്കു മേൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം; പാലക്കാട് പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് ഡൈവർ മരിച്ചു 

Kerala
  •  a day ago
No Image

യുവതിയായി നടിച്ച് വിവാഹ വാഗ്ദാനം നൽകി 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ പിടിയിൽ

Kerala
  •  a day ago
No Image

റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം?;  യു.എസ് മുന്നോട്ട് വെച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി

International
  •  a day ago
No Image

കവര് കാണണോ... വന്നോളൂ കൊച്ചിക്ക്- ഇടകൊച്ചി, ചെല്ലാനം, കുമ്പളങ്ങി, പെരുമ്പടപ്പ്  എന്നിവിടങ്ങളിൽ ബയോലൂമിനസെൻസ് പ്രതിഭാസം കാണാം 

Kerala
  •  a day ago
No Image

ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു; അപകടം കളിക്കുന്നതിനിടെ

Kerala
  •  a day ago
No Image

പാകിസ്ഥാനില്‍ തട്ടിയെടുത്ത ട്രയിനിലെ 80 പേരെ മോചിപ്പിച്ചു;  30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു, ഏറ്റുമുട്ടലില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന

International
  •  a day ago
No Image

റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു

International
  •  2 days ago
No Image

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി പ്രസവിച്ചു, പ്രതി അറസ്റ്റിൽ

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-11-03-2025

PSC/UPSC
  •  2 days ago
No Image

സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും

Kerala
  •  2 days ago