HOME
DETAILS

യുവതിയായി നടിച്ച് വിവാഹ വാഗ്ദാനം നൽകി 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ പിടിയിൽ

  
Sabiksabil
March 12 2025 | 03:03 AM

Posing as a Young Woman Man Arrested for Duping 33 Lakh with Fake Marriage Proposal

കൊച്ചി: യുവതിയായി നടിച്ച് വിവാഹ വാഗ്ദാനം നൽകി 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കനെ ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര വൈദ്യർവീട്ടിൽ മുജീബ് റഹ്മാൻ (45) ആണ് അറസ്റ്റിലായത്. എടവനക്കാട് സ്വദേശിയായ പരാതിക്കാരനോട് ഇയാൾ വിവാഹ വാഗ്ദാനം നൽകിയ ശേഷം ക്രിപ്റ്റോ കറൻസി ട്രേഡിംഗിൽ ലാഭം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.

മാട്രിമോണിയൽ പരസ്യം വഴി പരാതിക്കാരന് ഫോൺ നമ്പർ ലഭിച്ചതിന് പിന്നാലെ വാട്സാപ്പ് വഴി പ്രതി ബന്ധപ്പെടുകയായിരുന്നു. തന്റെ പേര് ശ്രുതി ആണെന്നും ബംഗളൂരുവിൽ സ്ഥിരതാമസമാണെന്നും ബ്രിട്ടനിൽ ജോലിചെയ്യുന്നുവെന്നും പറഞ്ഞ് വിശ്വാസം നേടുകയായിരുന്നു.
വിവാഹ വാഗ്ദാനത്തിനൊപ്പം ഓൺലൈൻ കറൻസി ട്രേഡിംഗിൽ ലാഭം ഉണ്ടാകുമെന്ന് പറഞ്ഞ് യുവാവിനെക്കൊണ്ട് ചില ആപ്പുകൾ ഡൗൺലോഡ് ചെയ്യിച്ചു. തുടക്കത്തിൽ 7,44,000 രൂപക്ക് ക്രിപ്റ്റോ കറൻസി വാങ്ങിച്ച് മറ്റൊരു ആപ്പിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇതിന് ശേഷം പല തവണയായി മൊത്തം 32,93,306 രൂപ യുവാവിന്റെ അക്കൗണ്ടിൽ നിന്ന് കൈയേറ്റം ചെയ്‌തതായി പൊലീസ് അറിയിച്ചു.

2023 ഒക്ടോബറിലാണ് ഈ തട്ടിപ്പ് നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് പ്രതിയെ കണ്ടെത്തിയത്. പിടിയിലായ മുജീബ് റഹ്മാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജ്യ ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍

Kerala
  •  9 days ago
No Image

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ

Kerala
  •  9 days ago
No Image

ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ 

Saudi-arabia
  •  9 days ago
No Image

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു

Cricket
  •  9 days ago
No Image

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍ 

oman
  •  9 days ago
No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  9 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  9 days ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  9 days ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  9 days ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  9 days ago