HOME
DETAILS

അറബ് പ്‌ളാസ്റ്റ് 2023 ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു

  
backup
December 13 2023 | 05:12 AM

arab-plast-2023-started-in-dwtc

73 കയറ്റുമതിക്കാരടങ്ങിയ ഏറ്റവും വലിയ സംഘത്തെ നയിച്ച് ഇന്ത്യയുടെ പ്‌ളെക്‌സ്‌കോണ്‍സിലിന്റെ സാനിധ്യം.   
ദുബായ്: പ്‌ളാസ്റ്റിക്, പെട്രോകെമിക്കല്‍സ്, റബര്‍ ഉല്‍പന്നങ്ങളുടെ രാജ്യാന്തര വ്യാപാര പ്രദര്‍ശനമായ അറബ് പ്‌ളാസ്റ്റ് 2023 ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു. പ്‌ളാസ്റ്റിക് കയറ്റുമതി പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (പ്‌ളെക്‌സ്‌കോണ്‍സില്‍) ഇന്ത്യന്‍ പവലിയന് കീഴില്‍ 73 കയറ്റുമതിക്കാരടങ്ങിയ ഏറ്റവും വലിയ സംഘത്തെ നയിച്ച് അറബ് പ്‌ളാസ്റ്റിലുണ്ട്. മിഡില്‍ ഈസ്റ്റിലെ മുന്‍നിര വ്യാപാര പ്രദര്‍ശനമായ അറബ് പ്‌ളാസ്റ്റില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈ മേഖലയില്‍ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താന്‍ മികച്ച അവസരമാണ് ലഭിക്കുന്നത്. നിരവധി നയതന്ത്ര പ്രതിനിധികളും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള പ്രമുഖ ഉദ്യോഗസ്ഥരും ഷോയില്‍ സംബന്ധിക്കുന്നുണ്ട്.
ഇന്ത്യക്കും യുഎഇക്കും തമ്മില്‍ വിജയകരമായ വ്യാപാര ബന്ധത്തിന്റെ നീണ്ട ചരിത്രമുണ്ട്. ഇന്ത്യന്‍ പ്‌ളാസ്റ്റിക്കിന്റെ മൂന്നാമത്തെ വലിയ ഇറക്കുമതിക്കാരാണ് യുഎഇ. യുഎഇയുടെ തന്ത്രപ്രധാന ലൊക്കേഷന്‍ ആഗോള വ്യാപാരത്തിന്റെ കേന്ദ്രമാക്കി മാറ്റുകയും ഊര്‍ജസ്വലമായ ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് അന്തരീക്ഷം വളര്‍ത്തുകയും ചെയ്യുന്നു. വ്യവസായ പ്രമുഖര്‍, പ്രദര്‍ശകര്‍, സന്ദര്‍ശകര്‍ എന്നിവരെ ബന്ധിപ്പിക്കാനും അവസരങ്ങള്‍ തേടാനും സഹകരണം കെട്ടിപ്പടുക്കാനും നിര്‍ണായക വേദിയാണ് അറബ് പ്‌ളാസ്‌റ്റെന്നും സംഘാടകര്‍ അറിയിച്ചു.
''2022ല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ 38 ബില്യണ്‍ ഡോളറിന്റെ പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് 4.7% വിഹിതം (1.7 ബില്യണ്‍ ഡോളര്‍) നേടി. ഈ ഡാറ്റ മേഖലയിലെ ഇന്ത്യന്‍ പ്‌ളാസ്റ്റിക്കിന്റെ അപാരമായ വളര്‍ച്ചാ സാധ്യതയെ വ്യക്തമായി എടുത്തു കാണിക്കുന്നു. ഇന്ത്യന്‍ പ്‌ളാസ്റ്റിക്കിന്റെ പരമോന്നത ബോഡിയായ പ്‌ളെക്‌സ്‌കോണ്‍സില്‍ ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണ്'' -ചെയര്‍മാന്‍ ഹേമന്ത് മിനോച്ച പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) ഒപ്പു വെച്ചത് ഉഭയ കക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിനുള്ള ചട്ടക്കൂട് നല്‍കുകയും ചെയ്തു. ഈ ചരിത്രപരമായ കരാര്‍ വര്‍ധിച്ച സഹകരണത്തിനും സാമ്പത്തിക പങ്കാളിത്തത്തിനും സഹായിക്കുന്നുവെന്ന് പ്‌ളെക്‌സ്‌കോണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീബാഷ് ദാസ് മഹാപത്ര അഭിപ്രായപ്പെട്ടു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയ കക്ഷി വ്യാപാരം 2022-'23ല്‍ 85 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യ കയറ്റുമതി ചെയ്യുന്നതിനെക്കാള്‍ (580 മില്യണ്‍ ഡോളര്‍) കൂടുതല്‍ പ്‌ളാസ്റ്റിക്കുകള്‍ യുഎഇയില്‍ നിന്ന് (1.7 ബില്യണ്‍ ഡോളര്‍) ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും വളര്‍ച്ചയ്ക്ക് കാര്യമായ ഇടമുണ്ട്. ഇന്ത്യയിലെ പ്രധാന കയറ്റുമതി വിഭാഗങ്ങളില്‍ പ്‌ളാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍ (39.2%), പ്‌ളാസ്റ്റിക് ഫിലിമുകളും ഷീറ്റുകളും (13.6%), ഉപയോക്തൃ-ഗൃഹോപകരണ ഉല്‍പന്നങ്ങള്‍ (8.4%) എന്നിവ ഉള്‍പ്പെടുന്നു. യുഎഇയിലേക്കുള്ള ഇന്ത്യന്‍ പ്‌ളാസ്റ്റിക്കുകളുടെ കയറ്റുമതി സാധ്യത ഏകദേശം 5 ബില്യണ്‍ ഡോളറായിരിക്കുമെന്ന് ഇതുസംബന്ധിച്ച ഗവേഷണത്തില്‍ പറയുന്നു.
ഡിസംബര്‍ 15 വരെയാണ് അറബ് പ്‌ളാസ്റ്റിന്റെ 16-ാമത് എഡിഷന്‍ നടക്കുന്നത്. വന്‍ സന്ദര്‍ശക പ്രവാഹം പ്രതീക്ഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago